ഐ.എസ് തടവിലാക്കിയവരെ കുട്ടികള്‍ കൊല്ലുന്ന വിഡിയോ പുറത്ത്
ബഗ്ദാദ്: ഐ.എസ് തടവിലാക്കിയ വിദേശികളെ കുട്ടികള്‍ കൊലപ്പെടുത്തുന്ന വിഡിയോ പുറത്ത്. അഞ്ച് തടവുകാരെ അഞ്ച് കുട്ടികള്‍ കൊല്ലുന്ന ദൃശ്യമാണ് ഐ.എസ് പുറത്തുവിട്ട വിഡിയോയിലുള്ളത്. ബ്രിട്ടീഷ്, കുര്‍ദിഷ്, തുനീഷ്യന്‍, ഉസ്ബെക് വംശജരാണ് കുട്ടികള്‍. പത്തിനും 13 നും ഇടയില്‍ പ്രായമുള്ളവരാണിവര്‍. കുര്‍ദുകളാണ് കൊല്ലപ്പെട്ട അഞ്ച് തടവുകാര്‍. കൈത്തോക്കുമായി വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സൈനിക വേഷത്തില്‍ തലയില്‍ കറുത്ത തൊപ്പി ധരിച്ച കുട്ടികളില്‍ ഒരാള്‍ ബ്രിട്ടനിലെ അബു അബ്ദുല്ല അല്‍ ബ്രിട്ടാനി ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈയിടെ ചാവേറുകളായി കുട്ടികളെ ഐ.എസുകാര്‍ ഉപയോഗിക്കുന്നത് കണ്ടെത്തിയിരുന്നു. കുട്ടികളെ വ്യാപകമായി തീവ്രവാദത്തിനുവേണ്ടി ഐ.എസ് ഉപയോഗിക്കുന്നുണ്ട്. യു.എസ്, ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന് എന്നീ രാജ്യങ്ങള്‍ വിചാരിച്ചാല്‍ കുര്‍ദുകളെ രക്ഷപ്പെടുത്താനാകില്ലെന്ന് വധത്തിനു നേതൃത്വം നല്കുന്ന ബ്രിട്ടീഷ് വംശജനായ കുട്ടി പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."