HOME
DETAILS

ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കി, മാതാപിതാക്കളെയും മാറ്റി

  
backup
October 24 2021 | 05:10 AM

%e0%b4%86%e0%b4%a3%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%86-%e0%b4%aa%e0%b5%86%e0%b4%a3%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f

 

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ 'തട്ടിക്കൊണ്ടു'പോയി ദത്തു നല്‍കിയ സംഭവം ഇത്രയും വഷളാക്കിയത് ശിശുക്ഷേമ സമിതി. പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയ സാഹചര്യത്തില്‍ ദത്തെടുക്കപ്പെട്ടെന്ന് കരുതുന്ന കുട്ടിയെ കണ്ടെത്തിയാലും അനുപമയെ ഏല്‍പ്പിക്കുന്നതിന് നിയമതടസങ്ങളുമുണ്ട്. കുട്ടിയെ കണ്ടുകിട്ടുന്നതിനായി പ്രസവിച്ച് ആറുമാസത്തിന് ശേഷം ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് അനുപമ പൊലിസിനെയും ശിശുക്ഷേമ സമിതിയെയും സമീപിക്കുന്നത്.
ഇതുപ്രകാരം സമിതി അനുപമയുടേയും ഭര്‍ത്താവ് അജിത്തിന്റേയും പരാതി വിഡിയോ കോണ്‍ഫറന്‍സ് വഴി കേട്ടു. എന്നാല്‍ എഴുതിനല്‍കിയിട്ടില്ലാത്ത പരാതിയുടെ അഭാവത്തില്‍ ഇടപെട്ടില്ലെന്നാണ് സമിതിയുടെ ഇപ്പോഴത്തെ വാദം. ഒരുവര്‍ഷം മുമ്പ് കുഞ്ഞിനെ കിട്ടിയതു മുതല്‍ സംഭവം മൂടിവയ്ക്കാനായി സമിതി നടത്തിയതെല്ലാം കൃത്യമായ ആസൂത്രണത്തോടെയാണ്.
2020 ഒക്ടോബര്‍ 22ന് അര്‍ധരാത്രി 12.30നാണ് അമ്മത്തൊട്ടിലില്‍ കുഞ്ഞ് എത്തിയത്. 15 മിനിറ്റുകള്‍ക്കുള്ളില്‍ സമിതി മേധാവി ഷിജുഖാന്റെ നിര്‍ദേശപ്രകാരം ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കി രജിസ്റ്റര്‍ ചെയ്തു. അടുത്ത ദിവസം സമിതി തയാറാക്കിയ റിപ്പോര്‍ട്ടില്‍ കുഞ്ഞിന് മലാല എന്ന പേരിട്ടതായി അറിയിച്ചു. അടുത്തദിവസം പേര് പെലെ എന്ന് മാറ്റി. ഇതിനിടെ കുഞ്ഞിന് സിദ്ധാര്‍ഥ് എന്ന പേര് ഇട്ടെങ്കിലും അത് രഹസ്യമാക്കി വച്ചു. പിന്നീട് തെലുങ്ക് ദമ്പതികള്‍ കുഞ്ഞിനെ ദത്തെടുക്കുമ്പോള്‍ മാതാപിതാക്കളുടെ വിവരങ്ങളുള്‍പ്പെടെ മാറ്റി.


ഒക്ടോബര്‍ 22ന് രാത്രി കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ ഏല്‍പ്പിച്ച കാര്യം അനുപമയുടെ പിതാവ് ജയചന്ദ്രനും സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല്‍ കുട്ടിയെ ഏല്‍പ്പിച്ചുവെന്ന് പറയുന്ന 2020 ഒക്ടോബര്‍ 22ന് അമ്മത്തൊട്ടില്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. അതിനാല്‍ സമിതി മേധാവിയും ഡി.വൈ.എഫ്.ഐ മുന്‍സംസ്ഥാന നേതാവുമായ ഷിജുഖാന്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാണ് ഈ അട്ടിമറിയെല്ലാം നടന്നതെന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തെലുങ്ക് ദമ്പതികള്‍ ദത്തെടുത്തെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൊടുത്തുവെന്ന് ജയചന്ദ്രന്‍ വെളിപ്പെടുത്തിയത്.


ഇത് അനുപമയ്ക്ക് ഒരിക്കലും കുഞ്ഞിനെ ലഭിക്കാതിരിക്കാനാണ്. അന്നേ ദിവസം മറ്റൊരു കുട്ടിയും അമ്മത്തൊട്ടിലില്‍ എത്തിയത് ആശയക്കുഴപ്പം സൃഷ്ടിക്കും. മാത്രമല്ല, അനുപമയുടെ കുഞ്ഞിനെ പെണ്‍കുട്ടിയായി രജിസ്റ്റര്‍ ചെയ്തതിനാല്‍ തിരിച്ചറിയാനും പ്രയാസമാകും.
ഇനി തിരിച്ചറിഞ്ഞാല്‍ തന്നെ മറ്റൊരു ദമ്പതികളുടെ അടുത്താണ് കുട്ടിയുള്ളതെന്നതിനാല്‍ പുതിയ നിയമപ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കും. കുഞ്ഞിനെ ദത്തെടുത്തെങ്കിലും അതിന്റെ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലാത്തത് മാത്രമാണ് അനുപമയ്ക്ക് മുമ്പിലുള്ള ഏക ആശ്വാസം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  10 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago