HOME
DETAILS

സഭാ ഭൂമി ഇടപാടിലെ കള്ളപ്പണം; ഇ.ഡി അന്വേഷണം തുടങ്ങി, കര്‍ദിനാള്‍ ആലഞ്ചേരിയടക്കം 24 പ്രതികള്‍

  
backup
October 24 2021 | 05:10 AM

%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%87%e0%b4%9f%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%aa%e0%b5%8d


കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) അന്വേഷണം ആരംഭിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികള്‍. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. ആധാരം വിലകുറച്ചു കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് ഇ.ഡി കേസ്.
നികുതി വെട്ടിപ്പിന് ആദായനികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി പിഴയിട്ടിരുന്നു. വിശ്വാസികളുടെ കൂട്ടായ്മയായ എ.എം.ടി ഭാരവാഹി പാപ്പച്ചന്‍ വര്‍ഗീസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് പരിഗണിച്ചാണ് ഇ.ഡി ഇ.സി.ഐ.ആര്‍(എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്) രജിസ്റ്റര്‍ ചെയ്തത്.


അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പൊലിസ് കേസില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളെയും ഇ.സി.ഐ.ആറിലും പ്രതികളാക്കിയിട്ടുണ്ടെന്നും ഇ.ഡി വൃത്തങ്ങള്‍ അറിയിച്ചു. ഇടപാടുകളില്‍ കള്ളപ്പണം വെളുപ്പിക്കല്‍ പോലുള്ള സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോയെന്ന് ഇ.ഡി അന്വേഷിക്കുന്നുണ്ട്. പൊലിസ് എഫ്.ഐ.ആറില്‍ പേരുള്ളവരില്‍ ആരെങ്കിലും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയാല്‍ അവരെ ഒഴിവാക്കുമെന്നും ഇ.ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 28ന് അന്വേഷണസംഘത്തിന് മുന്‍പാകെ മൊഴി നല്‍കാനും തെളിവ് ഹാജരാക്കാനും പരാതിക്കാരനായ പാപ്പച്ചന്‍ വര്‍ഗീസിനെ ഇ.ഡി വിളിപ്പിച്ചിട്ടുണ്ട്.


കേസുമായി ബന്ധപ്പെട്ട് ഇ.ഡി നേരത്തേയും പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. വിവാദ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കാന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ച ഏഴ് ഹരജികള്‍ ഓഗസ്റ്റ് 12ന് കേരള ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഡയറക്ടറേറ്റ് തീരുമാനിച്ചത്. പാപ്പച്ചന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് പ്രകാരം അതിരൂപതയിലെ അന്നത്തെ ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോഷി പുതുവ, സിന്‍സിലസ് മോണ്‍ സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago