'ന്യായീകരിക്കാന്‍ കഴിയാത്തത്,ഡികമ്മീഷന്‍ ചെയ്യണം':മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരണവുമായി പൃഥ്വിരാജ്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരണവുമായി നടന്‍ പൃഥ്വിരാജ്.120 വര്‍ഷത്തോളം പഴക്കമുളള ഒരു ഡാം പ്രവര്‍ത്തിക്കുന്നതിന് എന്ത് ഒഴിവുകഴിവ് പറഞ്ഞാലും അത് സമ്മതിക്കാനാവില്ലെന്ന് പൃഥ്വിരാജ് പ്രതികരിച്ചു.
രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങള്‍ മാറ്റിവെച്ച് ശരി എന്തോ അത് ചെയ്യാനുള്ള സമയമായെന്നും നമുക്ക് സിസ്റ്റത്തില്‍ മാത്രമേ വിശ്വസിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് നമുക്ക് പ്രാര്‍ഥിക്കാമന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
'125 വര്‍ഷം പഴക്കമുള്ള ഈ അണക്കെട്ട് പ്രവര്‍ത്തിക്കുന്നതിന് ഒഴിവുകഴിവുകള്‍ ഇല്ല. വസ്തുതകളും കണ്ടെത്തലുകളും എന്തുമായികൊള്ളട്ടെ, രാഷ്ട്രീയവും സാമ്പത്തികവുമായ വശങ്ങള്‍ മാറ്റിവെച്ച് ശരിയായത് ചെയ്യാനുള്ള സമയമാണിത്.
നമുക്ക് സിസ്റ്റത്തില്‍ മാത്രമേ വിശ്വസിക്കാന്‍ കഴിയൂ, സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം,'
സാമൂഹിക മാധ്യമങ്ങളിലുള്‍പ്പടെ നിരവധിപേരാണ് വിഷയത്തില്‍ പ്രതികരണം അറിയിച്ചുകൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."