പാകിസ്താന് ജയം
പാകിസ്താന് ജയം
ദുബൈ: ടി20 ലോകകപ്പിലെ ക്ലാസിക്ക് പോരാട്ടത്തില്‍ പാകിസ്താന് ജയം. ഇന്നലെ നടന്ന മത്സരത്തില്‍ പത്തു വിക്കറ്റിനാണ് പാകിസ്താന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യക്ക് ഏഴു വിക്കറ്റിന് 151 റണ്‍സാണ് നേടാനായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 17.5 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ഓപണര്‍മാരായ മുഹമ്മദ് റിസ്വാന്‍ (79), ബാബര്‍ അസം (68) എന്നിവര്‍ ഔട്ടാകാതെ നിന്നു. ലോകകപ്പില്‍ ആദ്യമായാണ് പാകിസ്താന്‍ ഇന്ത്യയെ പരാജയപ്പെടുത്തുന്നത്.
നായകന്റെ ഇന്നിങ്‌സുമായി ടീമിനെ മുന്നില്‍ നിന്നു നയിച്ച കോഹ്‌ലിയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. അദ്ദേഹം ഫിഫ്റ്റിയുമായി ടീമിന്റെ അമരക്കാരനായി. ഇന്ത്യയുടെ മറ്റു ബാറ്റ്‌സ്മാന്‍മാരെല്ലാം റണ്ണെടുക്കാന്‍ പാടുപെട്ട കളിയില്‍ 57 റണ്‍സെടുത്താണ് കോഹ്‌ലി മടങ്ങിയത്. കോഹ്‌ലിയെക്കൂടാതെ കന്നി ലോകകപ്പ് മല്‍സരം കളിച്ച റിഷഭ് പന്താണ് (39) ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. 49 ബോളില്‍ അഞ്ചു ബൗ@ണ്ടറികളും ഒരു സിക്‌സറുമടക്കമാണ് കോഹ്‌ലി ടീമിന്റെ ടോപ്‌സ്‌കോററായത്. റിഷഭ് 30 ബോളില്‍ ര@ണ്ടു വീതം ബൗണ്ട@റികളും സിക്‌സറുമടക്കമാണ് 39 റണ്‍സെടുത്തത്. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (0), കെഎല്‍ രാഹുല്‍ (1), സൂര്യകുമാര്‍ യാദവ് (11), രവീന്ദ്ര ജഡേജ (13), ഹാര്‍ദിക് പാണ്ഡ്യ (11) എന്നിവരൊന്നും കാര്യമായ സംഭാവന നല്‍കാനാവാതെ മടങ്ങി. ഭുവനേശ്വര്‍ കുമാര്‍ (5), മുഹമ്മദ് ഷമി (0) എന്നിവര്‍ പുറത്താവാതെ നിന്നു. പാകിസ്താനു വേ@ണ്ടി ഷഹീന്‍ അഫ്രീഡി മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ ഇമാദ് വസീം ര@ണ്ടു വിക്കറ്റ് നേടി.
ഇന്ത്യയെ ഞെട്ടിക്കുന്നതായിരുന്നു പാകിസ്താന്റെ തുടക്കം. ഇന്നിങ്‌സിലെ നാലാമത്തെ ബോളില്‍ തന്നെ രോഹിത് മടങ്ങി. ഗോള്‍ഡന്‍ ഡെക്കായാണ് അദ്ദേഹം ക്രീസ് വിട്ടത്. ഷഹീന്റെ തകര്‍പ്പന്‍ ഇന്‍സ്വിങറില്‍ അദ്ദേഹം വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. ടി20 ലോകകപ്പില്‍ ഇതു ഏഴാം തവണയാണ് രോഹിത് ഡെക്കായത്. തന്റെ ര@ണ്ടാം ഓവറിലെ ആദ്യ ബോളില്‍ ഷഹീന്‍ ഒരിക്കല്‍ക്കൂടി ഇന്ത്യയെ സ്തബ്ധരാക്കി. മിന്നുന്ന ഫോമിലുള്ള രാഹുല്‍ ഷഹീന്റെ ഉജ്ജ്വല ഇന്‍സ്വിങറില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. എട്ടു ബോള്‍ നേരിട്ട രാഹുല്‍ മൂന്നു റണ്‍സ് മാത്രമാണ് നേടിയത്. ഇതോടെ ഇന്ത്യ ര@ണ്ടു വിക്കറ്റിന് ആറു റണ്‍സിലേക്കു കൂപ്പുകുത്തി. തുടര്‍ന്നെത്തിയ സൂര്യകുമാര്‍ അഗ്രസീവ് ബാറ്റിങായിരുന്നു പുറത്തെടുത്തത്. ടോസ് ലഭിച്ചത് പാക് നായകന്‍ ബാബര്‍ ആസമിനായിരുന്നു. അദ്ദേഹം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഒരു സ്പിന്നറെയാണ് ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. പരിചയസമ്പന്നനായ ആര്‍ അശ്വിന്‍, രാഹുല്‍ ചഹര്‍ എന്നിവരെ പുറത്തിരുത്തിയ ഇന്ത്യ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്കു അവസരം നല്‍കുകയായിരുന്നു. ഇഷന്‍ കിഷന്‍, ശര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ക്കും പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."