HOME
DETAILS

മാർക്കറ്റിംഗ്, അഡ്മിനിസ്ട്രേറ്റീവ് ജോലികളിൽ സഊദിവത്കരണം പ്രഖ്യാപിച്ചു,

  
backup
October 25 2021 | 01:10 AM

saudization-in-more-fields-labour-ministry-new-announcement

റിയാദ്: മാർക്കറ്റിംഗ്, അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ടീവ് മേഖലകളിൽ സഊദി വത്കരണം പ്രഖ്യാപിച്ചു. മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ-റാജ്ഹിയാണ് ഈ രണ്ട് മേഖലകളിൽ സഊദി വത്കരണം പ്രഖ്യാപിച്ചത്. പുതിയ പ്രഖ്യാപനം മൂലം മലയാളികൾ അടക്കം ആയിരക്കണക്കിന് പ്രവാസികൾക്ക് തൊഴിൽ നഷ്ടപെടും.

മാർക്കറ്റിംഗ് പ്രൊഫഷനുകളിൽ അഞ്ചോ അതിലധികമോ തൊഴിലാളികളെ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് മാർക്കറ്റിംഗ് പ്രൊഫഷനുകളുടെ പ്രാദേശികവൽക്കരണം 30 ശതമാനമാണ് നടപ്പാക്കേണ്ടത്. മാർക്കറ്റിംഗ് സെയിൽസ് വിദഗ്ദ്ധൻ, മാർക്കറ്റിംഗ് മാനേജർ, കൊമേഴ്സ്യൽ ഇൻഫർമേഷൻ ആൻ്റ് മാർക്കറ്റിംഗ് റിസർച്ച് മാനേജർ, ഫോട്ടോഗ്രാഫി സ്പെഷ്യലിസ്റ്റ്, മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, പരസ്യ വിഭാഗത്തിന്റെ ഡയറക്ടർ, പബ്ലിഷിംഗ് അഡ്വർടൈസിംഗ് എഡിറ്റർ, പരസ്യ ഡിസൈനർ, പരസ്യ ഏജന്റ്, കൊമേഴ്സ്യൽ അഡ്വെർട്ടൈസിംഗ് ഫോട്ടോഗ്രാഫർ, കൊമേഴ്സ്യൽ ആർട്ടിസ്റ്റ്, അഡ്വർട്ടൈസിംഗ് ആൻ്റ് പബ്ളിക് റിലേഷൻസ് മാനേജർ, അഡ്വൈർട്ടൈസിംഗ് എഡിറ്റർ എന്നിവയാണ് മാർക്കറ്റിങ് മേഖലയുമായി ബന്ധപ്പെട്ട് സഊദിവത്ക്കരണം ബാധകമാകുന്ന 13 ഇഖാമ പ്രൊഫഷനുകൾ.

അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ടിംഗ് ജോലികളുമായി ബന്ധപ്പെട്ട 8 ഇഖാമ പ്രൊഫഷനുകൾക്ക് 100 ശതമാനം സഊദിവത്ക്കരണമാണ് ബാധാകമാകുക. ട്രാൻസ്ലേറ്റർ, ഇൻ്റർപ്രെറ്റർ, ലാംഗ്വേജ് സ്പെഷ്യലിസ്റ്റ്, സ്റ്റോർ കീപർ, സെക്രട്ടറി, സെക്രട്ടറി ആൻ്റ് ഷോർട്ട് ഹാൻഡ് റൈറ്റർ, എക്സിക്യുട്ടീവ് സെക്രട്ടറി, ഡാറ്റാ എൻട്രി ക്ളർക്ക് എന്നിവയാണ് അവ. അഡ്മിനിസ്ട്രേറ്റീവ് ജോലികളിൽ 20,000 സ്വദേശികൾക്കും മാർക്കറ്റിംഗ് മേഖലകളിൽ 12,000-ത്തിലധികം സ്വദേശി യുവതി യുവാക്കൾക്കും ഇത് മൂലം തൊഴിൽ ലഭ്യമാകുമെന്നും മന്ത്രാലയം പറഞ്ഞു.

രണ്ട് മേഖലകളിലെയും സ്വദേശി വത്കരണ തീരുമാനം അടുത്ത വർഷം 2022 മെയ് 8 മുതൽ പ്രാബല്യത്തിൽ വരുമെന്നും സഊദി വത്കരണം കണക്കാക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ ശമ്പളം 5,500 റിയാലായും നിശ്ചയിച്ചതായും മന്ത്രാലയം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര്‍ജന്റീനാ ടീമും മെസ്സിയും കേരളത്തിലെത്തും; സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുറഹ്‌മാന്‍

Kerala
  •  25 days ago
No Image

വെടിനിര്‍ത്തല്‍ ശ്രമങ്ങളെ വീണ്ടും നിരാകരിച്ച് നെതന്യാഹു; ഗസ്സ സന്ദര്‍ശിച്ചു, ഹമാസിനെ ഭരണത്തിലേറാന്‍ അനുവദിക്കില്ലെന്നും പ്രതികരണം 

International
  •  25 days ago
No Image

മുണ്ടേല മോഹനന്‍ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍

Kerala
  •  25 days ago
No Image

'സമാധാനത്തിന്റെ കൊലയാളി, സീരിയല്‍ കില്ലര്‍, ഗസ്സയിലെ പിഞ്ചുമക്കളുടെ രക്തം ജീവിത കാലം മുഴുവന്‍ നിങ്ങളെ വേട്ടയാടും' നെതന്യാഹുവിന്റെ മുഖത്തു നോക്കി വിമര്‍ശിച്ച് ഇസ്‌റാഈല്‍ പാര്‍ലമെന്റംഗം

International
  •  25 days ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ഇന്ന് പോളിങ് ബൂത്തില്‍

National
  •  25 days ago
No Image

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

Kerala
  •  25 days ago
No Image

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

qatar
  •  25 days ago
No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  25 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  25 days ago