HOME
DETAILS
MAL
സംസ്ഥാനത്ത് കോളജുകള്‍ ഇന്ന് തുറക്കും
backup
October 25 2021 | 03:10 AM
തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളില്‍ ഇന്ന് മുതല്‍ പൂര്‍ണതോതില്‍ അധ്യയനം തുടങ്ങും. ഒന്ന്, രണ്ട് വര്‍ഷ ബിരുദ ക്ലാസുകള്‍, ഒന്നാം വര്‍ഷ ബിരുദാനന്തര ക്ലാസുകള്‍ എന്നിവ ഇന്നാരംഭിക്കും. അവസാന വര്‍ഷ ക്ലാസുകള്‍ നേരത്തേ തുടങ്ങിയിരുന്നു. ഈ മാസം പതിനെട്ടിന് എല്ലാ ക്ലാസുകളും തുടങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും, കനത്ത മഴയെത്തുടര്‍ന്ന് മാറ്റി വെക്കുകയായിരുന്നു. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."