കോണ്‍ഗ്രസ് സഹകരണം: തര്‍ക്കം തുടരുന്നു
ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായുള്ള സഹകരണത്തിന്റെ പേരില്‍ സി.പി.എമ്മില്‍ തര്‍ക്കം തുടരുന്നു. കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖയില്‍ കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച പൂര്‍ത്തിയായെങ്കിലും കോണ്‍ഗ്രസ് ബന്ധത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനായില്ല.
രാഷ്ട്രീയപ്രമേയത്തിന്റെ കരട് തയാറാക്കാന്‍ അടുത്തമാസം 13,14 തീയതികളില്‍ പോളിറ്റ്ബ്യൂറോ ചേരും. ജനുവരിയില്‍ കേന്ദ്ര കമ്മിറ്റി ചേര്‍ന്ന് കരടിന് അംഗീകാരം നല്‍കും.
കോണ്‍ഗ്രസുമായുള്ള സഹകരണം ആ ഘട്ടത്തില്‍ വീണ്ടും വിശദമായി ചര്‍ച്ചയ്ക്ക് വരും. പാര്‍ട്ടി കോണ്‍ഗ്രസിന് രണ്ടുമാസം മുമ്പ് കരട് കീഴ്ഘടകങ്ങളിലേയ്ക്ക് ചര്‍ച്ചയ്ക്കായി അയക്കും.
കോണ്‍ഗ്രസ് സഹകരണത്തെ എതിര്‍ത്ത് കേരളഘടകവും അനുകൂലിച്ച് ബംഗാള്‍ ഘടകവും നിലപാടുകളില്‍ ശക്തമായിത്തന്നെ ഉറച്ചുനില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."