മോന്സന് കേസ്: മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ മൊഴിയെടുത്തു
തിരുവനന്തപുരം:പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പൊലിസ് മേധാവി ലോക്നാഥ് ബെഹ്റയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. മോന്‍സന്റെ വീട്ടില്‍ ബീറ്റ് ബോക്സ് വെച്ചതിലും മ്യൂസിയം സന്ദര്‍ശിച്ചതിലുമാണ് ബെഹ്റയോട് വിശദീകരണം തേടിയത്. ട്രാഫിക് ഐജി ജി. ലക്ഷ്മണിന്റെ മൊഴിയും രേഖപ്പെടുത്തി.
എ.ഡി.ജി.പി ശ്രീജിത്താണ് ഇരുവരുടെയും മൊഴിയെടുത്തത്. ലക്ഷ്മണും മോന്‍സനും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. ലക്ഷ്മണ് മോന്‍സണിന്റെ മകളുടെ വിവാഹ നിശ്ചയത്തിനും പങ്കെടുത്തിരുന്നു.
ബെഹ്റ മോണ്‍സണിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രവാസി മലയാളി അനിത പുല്ലയിലിന്റെ വാട്ട്സ് ആപ്പ് ചാറ്റിലും ബെഹ്റയുടെ പേര് പരാമര്‍ശിച്ചിരുന്നു.
മോന്സന് മാവുങ്കലിനെതിരായ കേസ് ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് അടിയന്തരമായി മൊഴിയെടുത്തത്. ഈ വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
അതേസമയം, മോന്സന് മാവുങ്കലിന്റെ മാനേജര്‍ ജിഷ്ണുവിനെ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ ആണ് ജിഷ്ണുവിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. നിര്‍ണായക തെളിവുകളടങ്ങിയെന്ന് സംശയിക്കുന്ന പെന്‍ഡ്രൈവ് മോന്‍സന്റെ നിര്‍ദ്ദേശപ്രകാരം നശിപ്പിച്ചുവെന്ന് ജിഷ്ണു കഴിഞ്ഞ ജിവസം വെളിപ്പെടുത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഘട്ടത്തിലാണ് പെന്‍ഡ്രൈവ് നശിപ്പിക്കണമെന്ന് ജിഷ്ണുവിനോട് മോന്സന് ആവശ്യപ്പെട്ടത്. സുപ്രധാന തെളിവുകള്‍ നശിപ്പിച്ച സംഭവത്തിലാണ് ചോദ്യം ചെയ്യല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."