ഷീലാ ദീക്ഷിതിനെ അഴിമതിവിരുദ്ധ ബ്യൂറോ ചോദ്യംചെയ്തു
ന്യൂഡല്‍ഹി: മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ ഷീലാ ദീക്ഷിതിനെ അഴിമതിവിരുദ്ധ ബ്യൂറോ (എ.സി.ബി) ചോദ്യംചെയ്തു. ഷീലാ ദീക്ഷിത് ഡല്‍ഹി മുഖ്യമന്ത്രിയായിരിക്കെ വാങ്ങിയ വാട്ടര്‍ ടാങ്ക് ഇടപാടില്‍ അഴിമതി നടന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണിത്.
ഡല്‍ഹിയിലെ വീട്ടിലെത്തിയ എ.സി.ബി സംഘം അവരെ ചോദ്യംചെയ്‌തെന്ന് ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ (എ.സി.ബി) ഓംബീര്‍ സിങ് പറഞ്ഞു. 15 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി എ.സി.ബി സംഘം ഇന്നലെ നിസാമുദ്ദീന്‍ ദര്‍ഗയ്ക്കു സമീപമുള്ള ഷീലാ ദീക്ഷിതിന്റെ വസതിയിലെത്തി കൈമാറിയതായി മുതിര്‍ന്ന എ.സി.ബി ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൂന്നു ദിവസത്തിനകം മറുപടി നല്‍കാനാണ് എ.സി.ബി അവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.ചോദ്യങ്ങള്‍ക്ക് ഉടനെ മറുപടി നല്‍കാന്‍ കഴിയില്ലെന്നും കൂടുതല്‍ സമയം വേണമെന്നും ഷീലാ ദീക്ഷിത് ആവശ്യപ്പട്ടതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ടുദിവസം മുന്‍പാണ് ചോദ്യംചെയ്യാന്‍ ഷീലാ ദീക്ഷിത് സമയം പറഞ്ഞിരുന്നതെങ്കിലും ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പു പ്രചാരണ ചുമലയുള്ളതിനാല്‍ ഒരു ധാരണയുടെ അടിസ്ഥാനത്തില്‍ അത് ഇന്നലത്തേക്കു നീട്ടുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
ടാങ്കുകള്‍ വാങ്ങിയതില്‍ യാതൊരു തരത്തിലുള്ള ക്രമക്കേടും ഇല്ലെന്നും ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും ഷീലാ ദീക്ഷിത് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."