HOME
DETAILS

'ഈ ഫാസിസ്റ്റ് കഴുകന്‍ കൂട്ടം ബി.ജെ.പിയുടെ ഫാസിസ ചില്ലകളില്‍ ചേക്കേറും'; എസ്.എഫ്.ഐക്കെതിരെ സി.പി.ഐ മുഖപത്രം

  
backup
October 25 2021 | 09:10 AM

janayugam-editorial-against-sfi-2021

തിരുവനന്തപുരം: എം.ജി സര്‍വകലാശാല സംഘര്‍ഷത്തില്‍ എസ്.എഫ്.ഐക്കെതിരെ വീണ്ടും വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം ജനയുഗം. 'നായ്ക്കള്‍ കലണ്ടര്‍ നോക്കാറില്ല' എന്ന തലക്കെട്ടില്‍ ദേവിക എഴുതിയ ലേഖനത്തിലാണ് എസ്.എഫ്.ഐക്കെതിരെ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

അവസാനിച്ചു എന്ന് കരുതുന്ന മനുവാദകാലം എസ്.എഫ്.ഐയിലൂടെ പുനരവതരിക്കുകയാണ് എന്നാണ് ജനയുഗത്തിലെ ലേഖനത്തില്‍ പറയുന്നത്.

ലേഖനത്തില്‍ നിന്ന്:

എസ്എഫ്‌ഐയെ ഇങ്ങനെ കയറൂരിവിട്ടാല്‍ ഈ വിദ്യാര്‍ത്ഥി നേതാക്കള്‍ എങ്ങോട്ടാണ് കൂടണയുക എന്ന് വര്‍ത്തമാനകാല രാഷ്ട്രീയം പരിശോധിച്ചാല്‍ മതി. എസ്എഫ്‌ഐയുടെ മുന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ ലോക്സഭാംഗവുമായ എ പി അബ്ദുള്ളക്കുട്ടിയാണ് ഇന്ന് ബിജെപിയുടെ ദേശീയ ഉപാധ്യക്ഷന്‍. ഋതബ്രത ബാനര്‍ജിയെന്ന എസ്എഫ്‌ഐ മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇന്ന് ബിജെപിയില്‍. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റുമാരും എസ്എഫ്‌ഐ അഖിലേന്ത്യാ നേതാക്കളുമായിരുന്ന ഷക്കില്‍ അഹമ്മദ് ഖാനും ബിട്ടലാല്‍ ബറുവയും സയ്യിദ് നാസര്‍ഹുസൈനും ഇപ്പോള്‍ ബിജെപിയിലും കോണ്‍ഗ്രസിലും തൃണമൂല്‍ കോണ്‍ഗ്രസിലും. എന്തേ ഇങ്ങനെയെല്ലാം എന്ന് മനസിരുത്തി ചിന്തിച്ചില്ലെങ്കില്‍ വളര്‍ന്നുവരുന്ന ഈ ഫാസിസ്റ്റ് കഴുകന്‍ കൂട്ടങ്ങള്‍ സ്വാഭാവിക പരിണതിയെന്ന നിലയില്‍ ഫാസിസത്തിന്റെ ചില്ലകളിലേക്കായിരിക്കും ചേക്കേറുക

കവിത്രയങ്ങളില്‍ ആശയഗംഭീരനായിരുന്ന കുമാരനാശാന്‍ പല്ലനയിലുണ്ടായ റെഡീമര്‍ ബോട്ടപകടത്തില്‍ നീരറുതിയായിട്ട് ഒരു നൂറ്റാണ്ടു തികയാറായി. 25 പേര്‍ മരിച്ച ആ ദുരന്തത്തില്‍ മൃതദേഹങ്ങളുടെ പട്ടിക തയാറാക്കിയിരിക്കുന്നത് ജാതി തിരിച്ചായിരുന്നുവെന്ന് പുരാരേഖകളില്‍ കാണാം. ഒരു നാടാര്‍, ഒരു ഇളയത്, ഒരു ക്രിസ്ത്യാനി, രണ്ടു നായന്മാര്‍, ഒരു ആശാരി, നാല് തമിഴ് ബ്രാഹ്മണ പെണ്‍കുട്ടികള്‍, അഞ്ച് നമ്പൂതിരിമാര്‍, ഈഴവ സമുദായ നേതാവും ഭാഷാ പണ്ഡിതനും കവിയുമായ കുമാരനാശാന്‍ എന്ന ഒരു ഈഴവന്‍ എന്നിങ്ങനെയായിരുന്നു മൃതദേഹങ്ങളുടെ കണക്കെടുപ്പ്. ദളിതര്‍ക്ക് മാറുമറയ്ക്കാനവകാശമില്ലാതിരുന്ന, മുലക്കരം നല്കണമായിരുന്ന, ഉന്നതകുല ജാതിയില്‍പ്പെട്ട ആഢ്യന്മാരില്‍ നിന്നും അവര്‍ണര്‍ ഗര്‍ഭം ധരിച്ചുകൊള്ളണമെന്ന് തുടങ്ങിയ പ്രാകൃത നാട്ടുനടപ്പു നടന്ന കാലമായിരുന്നു അത്. മനുവാദത്തിന്റെ അവസാനകാലം. പക്ഷേ ആ കാലം പിന്നെയും എസ്എഫ്‌ഐയിലൂടെ പുനരവതരിക്കുകയാണോ? എഐഎസ്എഫ് നേതാവായ നിമിഷ എന്ന പെണ്‍കൊടിയെ എസ്എഫ്‌ഐക്കാര്‍ പെടുത്തിയത് പഴയ ഭാഷയിലെ ജാതിപ്പേരില്‍. ബലാത്സംഗം ചെയ്യുമെന്ന മാടമ്പി ഭാഷയിലുള്ള താക്കീതും. നവോത്ഥാനത്തിന്റെ വനിതാവന്മതില്‍ തീര്‍ത്ത കേരളത്തില്‍ ഇനിയുമുണ്ടാകേണ്ടേ മനുവിരുദ്ധ വനിതാ മതിലുകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago
No Image

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി; ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കി, പകരം ചുമതല മനോജ് എബ്രഹാമിന്

Kerala
  •  2 months ago
No Image

ഡോക്ടറേറ്റ് നേടിയ അബ്ദുല്ലക്കുട്ടിയാണ് കെ.ടി ജലീല്‍; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

മികച്ച സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് ദുബൈയുടെ ഗോൾഡൻ വിസ

uae
  •  2 months ago
No Image

തന്നെ തള്ളിപ്പറയാന്‍ ഡിഎംകെയോട് ആവശ്യപ്പെട്ടു; ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി -സിപിഎം കൂട്ടുകെട്ട്

Kerala
  •  2 months ago