പീഡനത്തിനിരയായ പത്തുവയസുകാരിയുടെ അച്ഛന് തൂങ്ങിമരിച്ച നിലയില്‍
കോട്ടയം: പത്തുവയസുകാരിയായ മകള്‍ പീഡനത്തിനിരയായതില്‍ മനം നൊന്ത് അച്ഛന് ജീവനൊടുക്കി. നാട്ടുകാര്‍ ഒറ്റപ്പെടുത്തിയതിലും ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചതിലും മനംനൊന്താണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് വീടിന് സമീപത്തുള്ള ഷെഡ്ഡില്‍ തൂങ്ങി മരിച്ച നിലയില്‍ പെണ്‍കുട്ടിയുടെ അച്ഛനെ ബന്ധുക്കള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ തന്നെയാണ് പൊലിസിനെ വിവരം അറിയിച്ചത്. ആത്മഹത്യയാകാമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പീഡനം നടന്നതിന് പിന്നാലെ വലിയ രീതിയില്‍ മാനസിക വിഷമത്തിലായിരുന്നു. ഇതാകാം ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
74 വയസ്സുകാരനായ കുറിച്ചി സ്വദേശിയുടെ കടയില്‍ സാധനം വാങ്ങാന്‍ എത്തിയപ്പോഴാണ് 10 വയസ്സുകാരിയെ പലതവണ പീഡിപ്പിച്ചത്. സംഭവത്തില്‍ കഴിഞ്ഞ ദിവസം കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജൂലൈ മാസം മുതല്‍ പീഡനം നടന്നിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ചൈല്‍ഡ് ലൈന്‍ ഇടപെട്ടതിനെ തുര്‍ന്നാണ് സംഭവം പുറത്ത് വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."