അച്ഛന്റെ മരണം: നഷ്ടപരിഹാരതുക ലഭിക്കാന്‍ കൈക്കൂലി നല്കാന് മകന് ഭിക്ഷതേടി
ചെന്നൈ: അച്ഛന് മരിച്ചു. നഷ്ടപരിഹാരമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക കിട്ടിയാലേ കടം വീട്ടാനാകൂ. എന്നാല്‍ ഈ പണം ലഭിക്കണമെങ്കില്‍ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കണം. കൈക്കൂലിപ്പണത്തിനായി മകന് തെരുവില്‍ ബോര്‍ഡുവച്ച് യാചന തുടങ്ങി. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലാണ് സംഭവം. അച്ഛന് മരിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ലഭിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കാനായി 15 കാരനായ അജിത്ത് യാചന നടത്തിയത്. 45 കാരനായിരുന്ന അജിത്തിന്റെ പിതാവ് കോലാഞ്ചി കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് മരിച്ചത്. കര്‍ഷകര്‍ക്കായുള്ള സാമൂഹിക സുരക്ഷാപദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ 12,500 രൂപ ഇദ്ദേഹത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈതുക ലഭിക്കണമെങ്കില്‍ ആദ്യം 3000 രൂപ കൈക്കൂലി നല്‍കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് അജിത് വിവരങ്ങള്‍ എല്ലാം വിശദമായി എഴുതിയ ബാനറുമായി പിരിവിന് ഇറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."