എസ് ഐ സി റിയാദ് റബീഅ് പതിപ്പ് പ്രകാശനം ചെയ്തു
റിയാദ്: സമസ്‌ത ഇസ്‌ലാമിക് സെന്റർ റിയാദ് സെൻട്രൽ കമ്മിറ്റി പുറത്തിറക്കിയ റബീഅ് പതിപ്പ് പ്രകാശനം ചെയ്തു. 'ഖുർറതു ഐൻ' എന്ന പേരിൽ മീഡിയ വിങ് പ്രസിദ്ധീകരിച്ച പുസ്തകം വർക്കിംഗ് പ്രസിഡന്റ് ഷാഫി ദാരിമി ദീബാജ് ടീനേജ് വിങ് ചെയർമാൻ അബൂബക്കർ ഹാജി പൂക്കോട്ടൂരിന് നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു. ലോകത്തിന് സ്നേഹവും കാരുണ്യവും നൽകിയ മാനവകുലത്തിന്റെ മാതൃക പ്രവാചക തിരുമേനി(സ്വ)യുടെ ദർശനങ്ങൾ അടയാളപ്പെടുത്തിയ പല കൃതികൾ അടങ്ങുന്ന മാഗസിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, അബ്ദുസ്സമദ് പൂക്കോട്ടൂർ എന്നിവർ ആശംസാ സന്ദേശം കൈമാറി.
മീഡിയ വിങ് ചെയർമാൻ സുലൈമാൻ ഹുദവി ഊരകം ചീഫ് എഡിറ്ററും കൺവീനർ ഹുദൈഫ കണ്ണൂർ സബ്എഡിറ്ററും ആയിരുന്നു. ദഅവ: സെൽ സംഘടിപ്പിച്ച കുടുംബ സംഗമത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മുഹമ്മദ് കോയ വാഫി വയനാട്, ബഷീർ ഫൈസി ചുങ്കത്തറ, അബ്ദുർറസാഖ് വളക്കൈ, മുജീബ് ഫൈസി മമ്പാട്, സുബൈർ ഹുദവി വെളിമുക്ക്, അബ്ദുർറഹ്മാൻ ഹുദവി പട്ടാമ്പി, ഉമർ ഫൈസി ചെരക്കാപറമ്പ്, മുനീർ ഫൈസി മഞ്ഞപ്പെട്ടി, സൈദലവി ഫൈസി പനങ്ങാങ്ങര, സജീർ ഫൈസി തള്ളച്ചിറ തുടങ്ങിയവർ സംബന്ധിച്ചു.
മൻസൂർ വാഴക്കാട്, മുബാറക് അരീക്കോട്, ഷിഫ്നാസ് ശാന്തിപുരം, ബഷീർ താമരശ്ശേരി തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."