അനുപമയുടെ കുഞ്ഞിനെ ദത്തു കൊടുത്ത സംഭവം: ഷിജുഖാനെ ന്യായീകരിച്ച് സി.പി.എം
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ അവരറിയാതെ ദത്തു നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ ജനറല്‍ സെക്രട്ടറി ഷിജുഖാനെ ന്യായീകരിച്ച് സി.പി.എം. ഷിജുകാന്‍ ചെയ്യേണ്ടതാണ് ചെയ്തതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനവൂര്‍ നാഗപ്പന്‍ ചൂണ്ടിക്കാട്ടി. ഷിജുഖാന്‍ തെറ്റ് ചെയ്തിട്ടില്ല. അമ്മത്തൊട്ടിലില്‍ നിന്നാണ് കുട്ടിയെ കിട്ടിയത്. നിയമപ്രകാരമാണ് കാര്യങ്ങള്‍ ചെയ്തത്. കുഞ്ഞിനെ ദത്ത് നല്‍കിയതില്‍ ഷിജുഖാന് വീഴ്ച പറ്റിയിട്ടില്ലെന്നും ആനാവൂര്‍ ചൂണ്ടിക്കാട്ടി. എല്ലാ കാര്യങ്ങളും വെളിപെടുത്താന്‍ ഷിജുഖാന് കഴിയില്ലെന്നും ഈ പരിമിതി നിലനിര്‍ത്തിയാണ് ഷിജുഖാനെ വേട്ടയാടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സംഭവത്തില്‍ പൊലിസിനേയും ആനാവൂര്‍ വിമര്‍ശിച്ചു. പരാതി ലഭിച്ചപ്പോള്‍ തന്നെ എഫ്.ഐ.ആര്‍ എടുക്കണമായിരുന്നവെന്ന് പറഞ്ഞ അദ്ദേഹം പൊലിസ് കര്‍ശനമായനിലപാട് എടുക്കേണ്ടതായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
പിതാവിനെ ആരും പൂട്ടിയിട്ടിരുന്നില്ല. അദ്ദേഹവും പരാതിയുമായി വന്നില്ലെന്നും ആനാവൂര്‍ ചൂണ്ടിക്കാട്ടി. ജില്ലാ കമ്മിറ്റിയില്‍ അനുപമ പരാതി ഉന്നയിച്ചിട്ടില്ലെന്ന് പറഞ്ഞ ആനാവൂര്‍ നിയമപരമായി തീര്‍ക്കേണ്ട വിഷയമാണ് പരാതിയെന്നും പാര്‍ട്ടിയില്‍ തീര്‍ക്കേണ്ട വിഷയമല്ലെന്നും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."