യു.പിയില്‍ വാഗ്ദാനം തുടര്‍ന്ന് പ്രിയങ്ക 10 ലക്ഷം രൂപ വരെ ചികിത്സ സൗജന്യം
ലഖ്നൗ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തര്‍പ്രദേശില്‍ കൂടുതല്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 10 ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമാക്കുമെന്ന് പ്രിയങ്ക പ്രഖ്യാപിച്ചു.
ഇതിനകം നിരവധി വാഗ്ദാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക വോട്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ മൂന്ന് തെരഞ്ഞെടുപ്പ് പ്രചാരണ യാത്രകള്‍ സംസ്ഥാനത്ത് പുരോഗമിക്കുമ്പോഴാണ് പുതിയ വാഗ്ദാനം പ്രഖ്യാപിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ചികിത്സകള്‍ക്ക് ചെലവുകുറയ്ക്കുമെന്നും മികച്ചതാക്കുമെന്നും പ്രിയങ്ക പറഞ്ഞു. കൊറോണ വൈറസ് ബാധ വ്യാപകമായ സമയത്ത് യോഗി സര്‍ക്കാര്‍ ചികിത്സയെ അവഗണിച്ചെന്നും പ്രിയങ്ക പറഞ്ഞു.
ശനിയാഴ്ച ബാര്‍ബങ്കി ജില്ലയില്‍ കോണ്‍ഗ്രസ് യാത്രകള്‍ ഉദ്ഘാടനം ചെയ്യവെ ഏഴ് വാഗ്ദാനങ്ങള്‍ പ്രിയങ്ക പ്രഖ്യാപിച്ചിരുന്നു. കാര്‍ഷിക ലോണ്‍ എഴുതിത്തള്ളല്‍, 20 ലക്ഷം പേര്‍ക്ക് തൊഴില്‍ എന്നിവയായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."