മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ഡാം പഴയതാണ്. ജലതര്‍ക്കങ്ങളില്‍ ശാശ്വത പരിഹാരമുണ്ടാക്കേണ്ടത് കോടതികളാണ്. തമിഴ്നാടുമായുള്ള ചര്‍ച്ചയില്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഗവര്‍ണര്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍ ജലനിരപ്പ് സംബന്ധിച്ച വിഷയത്തില്‍ കോടതിയിലെത്തി തര്‍ക്കിക്കുന്നതിനു പകരം പരസ്പരം സംസാരിച്ച് പരിഹാരം കാണാന്‍ കേരളത്തോടും തമിഴ്നാടിനോടും സുപ്രിംകോടതി ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു.
ജലനിരപ്പ് എത്രയാകാമെന്ന കാര്യത്തില്‍ കോടതിക്കല്ല, മേല്‍നോട്ട സമിതിക്കാണ് തീരുമാനമെടുക്കാന്‍ കഴിയുക.
കേരള- തമിഴ്നാട് സര്‍ക്കാറുകള്‍ പരസ്പരം സംസാരിക്കുകയും മേല്‍നോട്ട സമിതിയുമായി കൂടിയാലോചിച്ച് പരിഹാരമുണ്ടാക്കുകയുമാണ് ചെയ്യേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. കേസ് നാളെ വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."