കൊണ്ടോട്ടിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് 15 വയസുകാരന്; പൊലിസ് കസ്റ്റഡിയില്‍, കുറ്റം സമ്മതിച്ചു
മലപ്പുറം: കൊണ്ടോട്ടി കൊട്ടൂക്കരയില്‍ പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 15-കാരന് കസ്റ്റഡിയില്‍. പെണ്‍കുട്ടിയുടെ നാട്ടുകാരന് തന്നെയായ സ്കൂള്‍ വിദ്യാര്‍ഥിയാണ് പൊലിസ് പിടിയിലായത്.
പെണ്‍കുട്ടിയെ ഉപദ്രവിച്ചത് താനാണെന്ന് കുട്ടി സമ്മതിച്ചതായി പൊലിസ് പറഞ്ഞു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
മീശയും താടിയും ഇല്ലാത്ത തടിച്ചയാളാണ് ആക്രമിച്ചതെന്ന് പെണ്‍കുട്ടിയും മൊഴി നല്‍കിയിരുന്നു. ബലാത്സംഗത്തിനും വധശ്രമത്തിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പെണ്‍കുട്ടിയെ കടന്നുപിടിച്ച യുവാവ് തൊട്ടടുത്ത വയലിലെ വാഴ തോട്ടത്തിലേക്കു പിടിച്ചു വലിച്ച് കൊണ്ടു പോവുകയായിരുന്നു. ശ്രമം ശക്തമായി ചെറുത്ത യുവതി അടുത്ത വീട്ടിലേക്ക് ഓടിരക്ഷപ്പെട്ടു. ബലാത്സംഗ ശ്രമം ചെറുക്കുന്നതിനിടെ ഇയാള്‍ യുവതിയെ കല്ലുകൊണ്ട് ഇടിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്തു. പെണ്‍കുട്ടി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."