HOME
DETAILS
MAL
9 മാസം പ്രായമായ കുഞ്ഞിനും ഹെല്‍മറ്റ് നിര്‍ബന്ധം; യാത്രാ വേഗം 40 കി.മീ; പുതിയ നിയമവുമായി കേന്ദ്രം
backup
October 26 2021 | 09:10 AM
ന്യൂഡല്‍ഹി: ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമഭേദഗതിയുടെ കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിനായി ഒന്‍പത് മുതല്‍ നാല് വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി.
ബി.ഐ.എസ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഹെല്‍മറ്റായിരിക്കണം ധരിക്കേണ്ടത്. നാല് വയസില്‍ താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ ഇരുചക്രവാഹനം ഓടിക്കുന്നയാളുമായി കുട്ടിയെ സുരക്ഷാ ബെല്‍റ്റ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കണം. കുട്ടികളുമായി പോകുമ്പോള്‍ ഇരുചക്ര വാഹനത്തിന്റെ വേഗം പരമാവധി മണിക്കൂറില്‍ 40 കിലോമീറ്റര്‍ മാത്രമേ ആകാവൂ എന്നും കരട് നിയമത്തില്‍ നിര്‍ദ്ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."