HOME
DETAILS

പി.ജി ഉള്ളവര്‍ വരെ അപേക്ഷിച്ചു, ദക്ഷിണ കൊറിയയിലെ ഉള്ളികൃഷിപ്പണിക്കായി തള്ളിക്കയറ്റം; 100 ഒഴിവിലേക്ക് അപേക്ഷിച്ചത് 5000 ത്തില്‍ അധികം പേര്‍

  
backup
October 26 2021 | 14:10 PM

onion-farmers-recruitment-to-south-korea3213

 

കൊച്ചി: ദക്ഷിണ കൊറിയയില്‍ ഉള്ളികൃഷി ജോലിക്കായി അപേക്ഷിക്കാന്‍ ബിരുദവും ബിരുദാനന്തര ബിരുദവും അടക്കം യോഗ്യതയുള്ളവരുടെ തള്ളിക്കയറ്റം. പത്താം ക്ലാസ് മാത്രം യോഗ്യത നിശ്ചയിച്ചിട്ടുള്ള ജോലിക്ക് 100 ഒഴിവാണുള്ളത്. എന്നാല്‍ അപേക്ഷകരുടെ എണ്ണം 5000 കടന്നുവെന്നാണ് റിക്രൂട്ടിങ് ഏജന്‍സിയായ ഒഡെപെക് വ്യക്തമാക്കുന്നത്. ഇതോടെ രജിസ്‌ട്രേഷന്‍ നിര്‍ത്തിവച്ചു.

ആദ്യഘട്ടത്തില്‍ നൂറു പേര്‍ക്കാണ് അവസരം നല്‍കുക. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യുമെന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് അറിയിച്ചു.

ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് കരാറടിസ്ഥാനത്തില്‍ കേരളത്തില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. 1500 ഡോളര്‍ (ഏകദേശം ഒരു ലക്ഷം രൂപ) ശമ്പളമാണ് വാഗ്ദാനം.

റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി ബുധനാഴ്ച തിരുവനന്തപുരത്തും, വെള്ളിയാഴ്ച എറണാകുളത്തും സെമിനാര്‍ സംഘടിപ്പിക്കുന്നുണ്ട്. ജോലി സംബന്ധമായ വിവരങ്ങളും കൊറിയയിലെ സാഹചര്യങ്ങളും വിശദീകരിക്കാനാണ് സെമിനാര്‍. രജിസ്റ്റര്‍ ചെയ്തവരെല്ലാം സെമിനാറില്‍ സംബന്ധിക്കണം. ഇതിനു ശേഷമായിരിക്കും യോഗ്യരെ തെരഞ്ഞെടുക്കുക.

വളരെ തണുപ്പേറിയ കാലാവസ്ഥയാണ് കൃഷിമേഖലയിലേത്. കാലാവസ്ഥ, ജീവിതരീതി തുടങ്ങിയ കാര്യങ്ങളെല്ലാം ഉദ്യോഗാര്‍ഥികളെ ബോധ്യപ്പെടുത്തുമെന്നും ഒഡെപെക് എം.ഡി കെ.എ അനൂപ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ ജീവന് ഉത്തരവാദികളാര്? വന്യജീവി ആക്രമണത്തിൽ ഒൻപത് വർഷത്തിനിടെ 300 മരണം

Kerala
  •  2 minutes ago
No Image

ഇന്ന് ലോക സംഗീത ദിനം; തലമുറകളിലേക്ക് സംഗീതസൗന്ദര്യം പകർന്ന് മുഹ്‌സിൻ കുരിക്കളുടെ ജീവിതയാത്ര

Kerala
  •  7 minutes ago
No Image

മൺസൂണിൽ ജലശേഖരം 50%: പ്രളയ സാധ്യത; ഒഴുകിയെത്തിയത് പ്രതീക്ഷിച്ചതിന്റെ ഇരട്ടിയിലധികം 

Kerala
  •  10 minutes ago
No Image

വൈദ്യുതിവേലി നിർമാണത്തിന് പ്രത്യേക അനുമതി നിർബന്ധം; രണ്ടു വര്‍ഷത്തിനിടെ ഷോക്കേറ്റ് മരിച്ചത് 24 പേര്‍

Kerala
  •  15 minutes ago
No Image

നിലമ്പൂർ: വൻ വിജയം പ്രതീക്ഷിച്ച് യു.ഡി.എഫ്; ഫലം കോൺഗ്രസ് നേതൃത്വത്തിന് നിർണായകം

Kerala
  •  19 minutes ago
No Image

മഴക്കാലത്ത് ലഭ്യത കുറഞ്ഞിട്ടും വില ലഭിക്കാതെ റബർ കർഷകർ

Kerala
  •  23 minutes ago
No Image

'മാർഗദീപ'ത്തിലും വിവേചനം; മുസ്‌ലിം അപേക്ഷകരിൽ  1.56 ലക്ഷം പേരും പുറത്ത്

Domestic-Education
  •  26 minutes ago
No Image

ഓപ്പറേഷന്‍ സിന്ധു; ഇന്ന് രണ്ട് വിമാനങ്ങള്‍ കൂടി എത്തും; ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ക്ക് അനുമതി നല്‍കുമെന്ന് ഇറാന്‍

National
  •  34 minutes ago
No Image

ആണവപദ്ധതി ഉപക്ഷിക്കില്ല, കടുപ്പിച്ച് ഇറാന്‍; നയതന്ത്രദൗത്യം തുടര്‍ന്ന് യൂറോപ്യന്‍ ശക്തികള്‍; തെഹ്‌റാനിലെ ജനവാസ കേന്ദ്രങ്ങളെ ആക്രമിച്ച് ഇസ്‌റാഈല്‍; ഇറാന്‍ ആക്രമണത്തില്‍ വീണ്ടും വിറച്ച് തെല്‍ അവീവ് 

International
  •  40 minutes ago
No Image

നാളെ മുതല്‍ വീണ്ടും മഴ; ന്യൂനമര്‍ദ്ദവും ഒപ്പം ചക്രവാതച്ചുഴിയും സജീവം; മുന്നറിയിപ്പ് 

Kerala
  •  an hour ago