'അഭിമാനം, സുശക്തം': മുഹമ്മദ് ഷമിക്ക് പിന്തുണയുമായി ബി.സി.സി.ഐ
ന്യൂഡല്‍ഹി: പാകിസ്താനെതിരായ ടി20 ലോകകപ്പ് മത്സരത്തിലെ തോല്‍വിക്കു പിന്നാലെ ഓണ്‍ലൈന്‍ ആക്രമണം നേരിട്ട മുഹമ്മദ് ഷമിക്ക് പിന്തുണയുമായി ബി.സി.സി.ഐ. ട്വിറ്ററിലൂടെയാണ് ബി.സി.സി.ഐയുടെ പ്രതികരണം.
Proud ??
— BCCI (@BCCI) October 26, 2021
Strong ?
Upward and onward ? pic.twitter.com/5NqknojVZj
'അഭിമാനം, സുശക്തം, ഉയരെ, മുന്നോട്ട്' എന്നീ നാലു വാക്കുകളാണ് മുഹമ്മദ് ഷമിയുടെ ചിത്രം പോസ്റ്റ് ചെയ്ത് ബി.സി.സി.ഐ ട്വീറ്റ് ചെയ്തിരിക്കുന്നത്.
പാകിസ്താനില്‍ പോ, പാകിസ്താനു വേണ്ടി കളിച്ചു.. തുടങ്ങിയ കടുത്ത പ്രയോഗങ്ങള്‍ നടത്തിയാണ് മുഹമ്മദ് ഷമിക്കെതിരായ ഓണ്‍ലൈന്‍ ആക്രമണം നടക്കുന്നത്. ഇതിനെതിരെ സചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പെടെയുള്ള മുന്‍ താരങ്ങള്‍ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിയിരുന്നു.
''ഇന്ത്യയെ നമ്മള്‍ പിന്തുണക്കുമ്പോള്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന എല്ലാവരെയും പിന്തുണക്കണം. മുഹമ്മദ് ഷമി വളരെ സമര്‍പ്പണമുള്ള, ലോകോത്തര നിലവാരമുള ബൗളറാണ്. മറ്റുള്ള കായികതാരങ്ങളെപ്പോലെ അദ്ദേഹത്തിനും ഒരു മോശം ദിവസമുണ്ടായി. ഞാന്‍ അദ്ദേഹത്തിനും ടീമിനൊപ്പവുമാണ്''- സചിന്‍ ട്വീറ്റ് ചെയ്തു.
When we support #TeamIndia, we support every person who represents Team India. @MdShami11 is a committed, world-class bowler. He had an off day like any other sportsperson can have.
— Sachin Tendulkar (@sachin_rt) October 25, 2021
I stand behind Shami & Team India.
മുന്‍ ഇന്ത്യന്‍ ആള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താനും കൃത്യമായ വിമര്‍ശനമാണ് ഉന്നയിച്ചത്. താനും ഇന്ത്യ- പാകിസ്താന്‍ മത്സരത്തിന്റെ ഭാഗമായിരുന്നുവെന്നും അന്ന് തോല്‍വി നേരിട്ടിട്ടും ആരും തന്നോട് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് പത്താന്‍ ചൂണ്ടിക്കാട്ടിയത്. ഞാന്‍ സംസാരിക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാര്യമാണ്. ഈ വിഡ്ഢിത്തം നിര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ഞാന്‍ ഇന്ത്യ പാക് പോരാട്ടത്തില്‍ കളിച്ചിട്ടുണ്ട്. തോറ്റ മത്സരങ്ങളുടെ ഭാഗവുമായിരുന്നു, പക്ഷേ, അന്ന് എന്നോട് പാകിസ്താനിലേക്ക് പോകാന്‍ ഒരിക്കലും ആരും പറഞ്ഞിട്ടില്ല. ഞാന്‍ സംസാരിക്കുന്നത് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാര്യമാണ്. ഈ വിഡ്ഢിത്തം നിര്‍ത്തേണ്ടതുണ്ട്'- പത്താന്‍ ട്വീറ്റ് ചെയ്തു.
Even I was part of #IndvsPak battles on the field where we have lost but never been told to go to Pakistan! I’m talking about ?? of few years back. THIS CRAP NEEDS TO STOP. #Shami
— Irfan Pathan (@IrfanPathan) October 25, 2021
ക്രിക്കറ്റ് താരങ്ങളെ വിമര്‍ശിക്കാമെന്നും എന്നാല്‍, തോല്‍വിയെ തുടര്‍ന്ന് ഒരാളെ അപമാനിക്കുന്നത് തീര്‍ത്തും തെറ്റാണെന്നുമാണ് സഹോദരനും മുന്‍ ഇന്ത്യന്‍ താരവുമായ യൂസുഫ് പത്താന്‍ ട്വിറ്ററില്‍ കുറിച്ചത്.
Criticising is fine but khiladiyon ko abuse nahi karna chahiye. Ye game hai, better team on that day won. Inhi cricketers ne India ko bohot matches jitaye hain pichle kuch saalon mein. Aur haar kar jeetne wale ko hi baazigar kehte hai na! #indiaVsPakistan #INDvPAK #T20WorldCup21 pic.twitter.com/cLqNmbRQ9T
— Yusuf Pathan (@iamyusufpathan) October 25, 2021
വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിങ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, കീര്‍ത്തി ആസാദ് അടക്കമുള്ള മുന്‍താരങ്ങളും ഷമിക്ക് പിന്തുണയുമായി രംഗത്തെത്തി.
The online attack on Mohammad Shami is shocking and we stand by him. He is a champion and Anyone who wears the India cap has India in their hearts far more than any online mob. With you Shami. Agle match mein dikado jalwa.
— Virender Sehwag (@virendersehwag) October 25, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."