HOME
DETAILS

ഫേസ്ബുക്കിന്റേത് മുസ്‌ലിംവിരുദ്ധ മുഖം

  
backup
October 27 2021 | 04:10 AM

5566321-2

 


ഇന്ത്യയില്‍ മുസ്‌ലിംവിരുദ്ധ പൊതുബോധം സൃഷ്ടിക്കാന്‍ ഫേസ്ബുക്ക് കാരണമായിട്ടുണ്ടെന്ന് കമ്പനിയുടെ ആഭ്യന്തര റിപ്പോര്‍ട്ടില്‍ സമ്മതിച്ചിരിക്കുകയാണ്. കമ്പനിക്കുള്ളില്‍നിന്ന് ചോര്‍ന്നുകിട്ടിയ വിവരം ന്യൂയോര്‍ക്ക് ടൈംസാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. വ്യാജ വാര്‍ത്തകളും വര്‍ഗീയ പരാമര്‍ശങ്ങളും ഫേസ്ബുക്കില്‍ വ്യാപകമായ തോതില്‍ പ്രചരിച്ചിട്ടും അവ തടയാന്‍ കമ്പനി ഒരു നടപടിയും സ്വീകരിച്ചില്ല. യാഥാര്‍ഥ്യത്തിന് നേരെ മുഖം തിരിച്ച് ലാഭം മാത്രം മുന്നില്‍ക്കണ്ട് ഫേസ്ബുക്ക് മേധാവി സുക്കര്‍ബര്‍ഗ് നടത്തിയ ഹീനമായ തന്ത്രമായിരുന്നു പുറത്തുവന്ന മുസ്‌ലിംവിരുദ്ധ വാര്‍ത്തകള്‍.


2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് വര്‍ഗീയ പരാമര്‍ശങ്ങളടങ്ങിയ വാര്‍ത്തകള്‍ ഫേസ്ബുക്കിലൂടെ സുലഭമായി പുറത്തുവന്നുകൊണ്ടിരുന്നത്. ഇതിനെതിരേ വ്യാപക പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഫേസ്ബുക്കിന്റെ ഇന്ത്യാ പബ്ലിക് പോളിസി ഡയരക്ടര്‍ അങ്കി ദാസിന് 2020 ഒക്ടോബറില്‍ രാജിവച്ച് ഒഴിയേണ്ടിവന്നു. ആഗോളാടിസ്ഥാനത്തില്‍ മുസ്‌ലിം വിരുദ്ധ വാര്‍ത്തകള്‍ക്ക് നല്ല വിപണിയാണെന്ന് തിരിച്ചറിഞ്ഞ സുക്കര്‍ബര്‍ഗ് സഹോദര സ്ഥാപനങ്ങളായ വാട്‌സ്ആപ്പിലും ഇന്‍സ്റ്റഗ്രാമിലും മുസ്‌ലിം വിരുദ്ധ വാര്‍ത്തകള്‍ക്കും വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കും വന്‍ പ്രാധാന്യമാണ് നല്‍കിയത്. നല്‍കിയ വാര്‍ത്തകളും പരാമര്‍ശങ്ങളും അസത്യമാണെന്നറിഞ്ഞിട്ടും അവ തിരുത്താനോ ക്ഷമാപണം നടത്താനോ ഫേസ്ബുക്ക് സന്നദ്ധമായില്ല.


2019ല്‍ ശ്രീലങ്കയില്‍ ഫേസ്ബുക്ക് മുസ്‌ലിംവിരുദ്ധ പ്രചാരണം രൂക്ഷമായ നിലയില്‍ നടത്തിയതിനെത്തുടര്‍ന്നായിരുന്നു അവിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഫേസ്ബുക്കിന് ശ്രീലങ്കന്‍ സര്‍ക്കാര്‍ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്. സമാനമായ രീതിയിലായിരുന്നു പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള സമരത്തെയും ഫേസ്ബുക്ക് ചിത്രീകരിച്ചത്. തുടര്‍ന്നുണ്ടായ ഡല്‍ഹി കലാപത്തിന്റെ മുഖ്യസ്രോതസ് ഫേസ്ബുക്കില്‍ വന്നുകൊണ്ടിരുന്ന വ്യാജ വാര്‍ത്തകളായിരുന്നു. ഗുണഭോക്താക്കള്‍ ബി.ജെ.പിയായതിനാല്‍ ഇന്ത്യയില്‍ ഫേസ്ബുക്കിന് ഇതുവരെ നിരോധനം നേരിടേണ്ടിവന്നിട്ടില്ല.


ഫേസ്ബുക്ക് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരേ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരുന്നപ്പോള്‍, സര്‍ക്കാരില്‍ നിന്നു അതിന് കിട്ടിക്കൊണ്ടിരുന്ന പിന്തുണ തിരിച്ചറിഞ്ഞ പല ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളും മത്സര ബുദ്ധിയോടെ മുസ്‌ലിംകള്‍ക്കെതിരേ വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുകയായിരുന്നു. വിപണന മൂല്യവും ബി.ജെ.പി സര്‍ക്കാരിന്റെ പ്രീണന സമ്പാദനവുമായിരുന്നു ഇത്തരം സമൂഹമാധ്യമങ്ങളുടെ ലക്ഷ്യം. ഇന്ത്യയില്‍ കൊറോണ വൈറസ് പരത്തിയത് മുസ്‌ലിംകളാണെന്ന തരത്തിലുള്ള പല വ്യാജവാര്‍ത്തകളുടെയും അടിസ്ഥാനം ഇത്തരം സമൂഹമാധ്യമങ്ങളായിരുന്നു. ചോദിക്കാനും പറയാനും ആരുമില്ലാത്ത, എഡിറ്റിങ് ഇല്ലാത്ത കള്ളവാര്‍ത്തകളുടെ നിജസ്ഥിതി ആരേയും ബോധ്യപ്പെടുത്തേണ്ടതില്ലാത്തതിനാലാണ് ഫേസ്ബുക്കിന്റെ ചുവട് പിടിച്ച് മറ്റു ഓണ്‍ലൈന്‍ മാധ്യമങ്ങളും വന്‍തോതില്‍ മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരുന്നത്.


ഇന്ത്യയില്‍ സംഘ്പരിവാറിന്റെ മുസ്‌ലിംവിരുദ്ധ പ്രചാരണങ്ങള്‍ക്ക് ഫേസ്ബുക്ക് കൂട്ടുനിന്നുവെന്ന് മൂന്നാഴ്ച മുമ്പ് ആരോപിച്ചത് മുന്‍ പ്രൊഡക്ട് മാനേജര്‍ ഫ്രാന്‍സെസ് ഹൗഗന്‍ ആണ്. അമേരിക്കന്‍ സെക്യൂരിറ്റി കൗണ്‍സിലിന് അവര്‍ നല്‍കിയ പരാതിയിലാണ് ഈ വിവരമുള്ളത്. ഇതേ മൊഴി വാഷിങ്ടണിലെ യു.എസ് സെനറ്റര്‍മാര്‍ക്ക് മുമ്പിലും നല്‍കാന്‍ ഹൗഗന്‍ തീരുമാനിച്ചിരിക്കുകയാണ്. മുസ്‌ലിംകളെ പന്നികളോടും നായ്ക്കളോടും ഉപമിക്കുന്ന പരാമര്‍ശങ്ങളും ഖുര്‍ആനെ തെറ്റായ രീതിയില്‍ അവതരിപ്പിക്കുന്ന പ്രചാരണങ്ങളും വ്യാപകമായ തോതിലാണ് ഫേസ്ബുക്കില്‍ വന്നുകൊണ്ടിരുന്നതെന്ന് ഹൗഗന്‍ പറയുന്നു. മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ ആക്രമണങ്ങള്‍ക്ക് പ്രേരണ നല്‍കുന്നതാണ് ഇത്തരം ഉള്ളടക്കങ്ങള്‍. സംഘ്പരിവാര്‍ അനുകൂല വ്യക്തികളുടെയും സംഘടനകളുടെയും പ്രൊഫൈലിലൂടെ ഇന്ത്യയില്‍ നടക്കുന്ന മുസ്‌ലിംവിരുദ്ധ പ്രചാരണങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നത് ഫേസ്ബുക്കാണ്. ജനാധിപത്യ ഭരണവ്യവസ്ഥകളെ ദുര്‍ബലപ്പെടുത്തുന്നതോടൊപ്പം വമ്പിച്ച സാമ്പത്തിക ലാഭവും ഇത്തരം കുത്സിത മാര്‍ഗത്തിലൂടെ ഫേസ്ബുക്ക് സമ്പാദിക്കുന്നുണ്ട്. എല്ലാ തരത്തിലുള്ള നിയന്ത്രണാധികാരവും സുക്കര്‍ബര്‍ഗിനുണ്ടെങ്കിലും ലാഭം മാത്രം നോക്കുന്ന അയാള്‍ അതൊന്നും പ്രയോഗിക്കുന്നില്ല. ഇതിനിടയില്‍ അല്‍പസമയത്തേക്ക് പ്രവര്‍ത്തനം നിലച്ചുപോയതിനാല്‍ ആ സമയത്തിനുള്ളില്‍ മുസ്‌ലിംവിരുദ്ധ വാര്‍ത്തകള്‍ പുറത്തുവിടാന്‍ ഫേസ്ബുക്കിന് കഴിയാതെ പോയി എന്നു മാത്രം.
2019ല്‍ ഡിസംബറില്‍ ഇന്ത്യയില്‍ നടന്ന മുസ്‌ലിംവിരുദ്ധ കലാപത്തിന് ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും പ്രചരിച്ചിരുന്ന വ്യാജവാര്‍ത്തകള്‍ കാരണമായിട്ടുണ്ടെന്ന് കമ്പനി നിയോഗിച്ച ഗവേഷകസംഘം കണ്ടെത്തിയതാണ്. മുസ്‌ലിംകള്‍ക്കെതിരേ വന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ ഉള്‍കൊള്ളുന്ന വാര്‍ത്തകളാണ് അവര്‍ക്കുനേരെ അക്രമണം പൊട്ടിപ്പുറപ്പെടാന്‍ കാരണമായതെന്നും ഗവേഷകസംഘം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇത്തരം പോസ്റ്റുകള്‍ നീക്കം ചെയ്യാനുള്ള സംവിധാനം ഫേസ്ബുക്കിന് ഉണ്ടായിട്ടും അവരത് പ്രയോജനപ്പെടുത്തിയില്ലെന്നും ഗവേഷണസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.


പൊതുബോധത്തെ രൂപപ്പെടുത്തുന്നതില്‍ വാര്‍ത്തകള്‍ക്കുള്ള പങ്ക് ഏറെയാണ്. വാര്‍ത്തകളില്‍ പൊതുസമൂഹം അര്‍പ്പിച്ചുപോരുന്ന വിശ്വാസ്യതയാണിതിന്റെ അടിസ്ഥാനം. ഈ വിശ്വാസ്യത ചൂഷണം ചെയ്താണ് സുക്കര്‍ബര്‍ഗ് എന്ന കോര്‍പറേറ്റ് ഭീമന്‍ മുസ്‌ലിംവിരുദ്ധ വാര്‍ത്തകളിലൂടെ ധനസമാഹരണം നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ അത്തരം വാര്‍ത്തകളുടെ വ്യാപാരമൂല്യം തിരിച്ചറിഞ്ഞ് അത് വന്‍തോതില്‍ വിറ്റഴിക്കുകയാണയാള്‍. തടയാന്‍ ബാധ്യസ്ഥമായ ഭരണകൂടമാകട്ടെ അതിന്റെ നേട്ടം ആസ്വദിക്കുകയും ചെയ്യുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago