ഹയർ സെക്കൻഡറി - വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് പൂർത്തിയാകും; ഫലം മെയ് ആദ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം വർഷ ഹയർ സെക്കൻഡറി - വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് അവസാനിക്കും. 4,41,213 വിദ്യാർഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. 29,337 കുട്ടികൾ വൊക്കേഷൻ ഹയർ സെക്കൻഡറി പരീക്ഷകളും എഴുതി. മൂല്യനിർണയം ഏപ്രിൽ 3ന് ആരംഭിക്കും. മാർച്ച് ഒന്നിനായിരുന്നു പരീക്ഷകൾ ആരംഭിച്ചത്.
സയന്‍സ് വിഭാഗത്തില്‍ 204038 പേരും ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 106075 പേരും കൊമേഴ്സ് വിഭാഗത്തില്‍ 129322 വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതി. ടെക്നിക്കല്‍ വിഭാഗത്തില്‍ 1767 വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതി.
ഉത്തരക്കടലാസ് മൂല്യനിർണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കും. 77 ക്യാമ്പുകളിലായി ഹയർസെക്കൻഡറി പരീക്ഷയുടെ മൂല്യനിർണ്ണയം നടക്കും. 77 ക്യാമ്പുകളിലായി 25000ത്തോളം അധ്യാപകർ പങ്കെടുക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പുകളും ഏപ്രിൽ 3ന് തന്നെ ആരംഭിക്കും. 8 ക്യാമ്പുകളിലാായി 2200 അധ്യാപകർ ആണ് ഈ മൂല്യനിർണയത്തിൽ പങ്കെടുക്കുക. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കും മൂല്യനിർണയ ക്യാമ്പുകളുടെ പ്രവർത്തനം.
ആകെ 2017 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. ഗള്‍ഫ് മേഖലയിലും ലക്ഷദ്വീപിലും മാഹിയിലും പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജീകരിച്ചിരുന്നു. ഹയർ സെക്കന്‍ഡറി രണ്ടാം വർഷ പ്രായോഗിക പരീക്ഷകൾ നേരത്തെ പൂർത്തിയായിട്ടുണ്ട്. മേയ് രണ്ടാം വാരം പരീക്ഷാഫലം പ്രസിദ്ധീകരിക്കും.
അതേസമയം, സംസ്ഥാനത്തെ പത്താം തരം പരീക്ഷകൾ ഇന്നലെ പൂർത്തിയായി. മാർച്ച് നാലിന് ആരംഭിച്ച പരീക്ഷയിൽ 3000 ത്തോളം പരീക്ഷാ കേന്ദ്രങ്ങളിലായി നാലേകാൽ ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. മെയ് രണ്ടാം വാരം ഫലം പ്രസിദ്ധീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."