ബംഗാള്‍ ബി.ജെ.പിയില്‍ തമ്മിലടി
കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനോട് വന്‍ പരാജയം ഏറ്റുവാങ്ങിയതിനുപിന്നാലെ ബംഗാല്‍ ബി.ജെ.പിയില്‍ വീണ്ടും തമ്മിലടി.
പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കൈലാഷ് വിജയവര്ഗിയയ്ക്കെതിരേ മുന്‍ അധ്യക്ഷനും ത്രിപുര, മേഘാലയ മുന്‍ ഗവര്‍ണറുമായ തഥാഗത റോയിയാണ് ട്വീറ്റുമായി രംഗത്തെത്തിയത്.
കൈലാഷ് വിജയവര്‍ഗിയയുടെ ചിത്രത്തിനൊപ്പം ഒരു നായയുടെ ചിത്രംകൂടി ചേര്‍ത്തുള്ള ഫോട്ടോയാണ് അദ്ദേഹം ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.ബംഗാളില്‍ വീണ്ടും വോഡഫോണ്‍ എന്ന ക്യാപ്ഷനുമായാണ് ട്വീറ്റ്. വോഡഫോണ്‍ അവരുടെ പരസ്യങ്ങളില്‍ ഇത്തരം നായകളെ ഉപയോഗിക്കാറുണ്ട്. ബംഗാളിലെ പരാജയത്തില്‍ എന്തുകൊണ്ട് കൈലാഷ് വിജയവര്‍ഗിയ ചോദ്യംചെയ്യപ്പെടുന്നില്ല, അദ്ദേഹത്തിന് ഉന്നതങ്ങളിലുള്ള ബന്ധമാകും അതിനു കാരണം എന്നിങ്ങനെ വിമര്‍ശിച്ച് മറ്റൊരാള്‍ ചെയ്ത ട്വീറ്റിനുള്ള മറുപടിയിലാണ് തഥാഗത റോയ് കൈലാഷ് വിജയവര്ഗിയയ്ക്കെതിരേ രംഗത്തെത്തിയത്.
തന്റെ ട്വീറ്റിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ട്വീറ്റ് കണ്ടവര്‍ക്കെല്ലാം കാര്യം മനസിലാകുമെന്നും അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറയുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."