ആഴ്‌സനിക് എന്ന മൂലകം
ആല്‍ബര്‍ട്ട് മാഗ്നസ് ആണ് ആഴ്‌സനിക് മൂലകം വേര്‍തിരിച്ചെടുത്തത്. സിറിയന്‍ ഭാഷയിലെ സാര്‍നിക, പേര്‍ഷ്യന്‍ പദമായ സാര്‍നിക് എന്നിവയില്‍നിന്നാണ് ആഴ്‌സനിക് എന്ന പദത്തിന്റെ ഉല്‍പ്പത്തി. സള്‍ഫര്‍ പോലെയുള്ള ലോഹങ്ങളുമായി ചേര്‍ന്നാണ് സാധാരണ ആഴ്‌സനിക് കാണപ്പെടുന്നതെങ്കിലും ശുദ്ധ രൂപത്തിലും ഇവ കാണപ്പെടുന്നു.
ആഴ്‌സനിക്കിന് വിവിധ വക ഭേദങ്ങളുണ്ട്. മഞ്ഞ,കറുപ്പ്,ചാരനിറങ്ങളില്‍ ഇവ കാണപ്പെടുന്നു. അര്‍ധലോഹമായ ചാരനിറമുള്ള ആഴ്‌സനിക്കാണ് വ്യാവസായിക പ്രാധാന്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. മഞ്ഞനിറമുള്ള ആഴ്‌സനിക് മാര്‍ദ്ദവമേറിയതും വിഷവീര്യമുള്ളവയുമാണ്. ആഴ്‌സനിക്കിന്റെ സള്‍ഫൈഡുകളേയും ഓക്‌സൈഡുകളേയും പണ്ടുമുതല്‍ മനുഷ്യര്‍ ഉപയോഗപ്പെടുത്തിയിരുന്നു.രാജാക്കന്മാര്‍ കുറ്റവാളികളെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചിരുന്നതിനാല്‍ തന്നെ രാജാക്കന്മാരുടെ വിഷം എന്ന അപര നാമത്തില്‍ അറിയപ്പെട്ടിരുന്നു. ആഴ്‌സനിക്കിന്റെ വിഷാംശം തിരിച്ചറിഞ്ഞതോടെ കീടനാശിനികളില്‍ ഇവ വ്യാപകമായി ഉപയോഗിച്ച് തുടങ്ങി.
ഉപയോഗം
ലോഹ സങ്കരങ്ങളില്‍ ആഴ്‌സനിക് വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ആഴ്‌സനിക് സള്‍ഫൈഡ് സംയുക്തമായ ഓര്‍പിമെന്റ് പെയിന്റ് ആയി ഉപയോഗപ്പെടുത്തുന്നുണ്ട്. ഒരു കാലത്ത് ലെഡ് ആഴ്‌സനേറ്റും ലൈം ആഴ്‌സനേറ്റും പ്രധാനപ്പെട്ട കീടനാശിനിയായിരുന്നു. വിഷാംശം കുറഞ്ഞ ലെഡ് ആഴ്‌സനേറ്റ് പന്നികളുടെ തീറ്റയില്‍ ഉപയോഗിക്കുന്നു. ആഴ്‌സനിക്കിന്റെ ഓര്‍ഗാനിക് സംയുക്തങ്ങള്‍ കോഴിയുടെ വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനാല്‍ കോഴിത്തീറ്റയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. പ്രാചീന കാലത്ത് ആഴ്‌സനിക്കിന്റെ വിവിധ സംയുക്തങ്ങള്‍ ഔഷധമായി ഉപയോഗപ്പെടുത്തിയിരുന്നു.
ഭൂഗര്‍ഭ
ജലത്തില്‍
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഭൂഗര്‍ഭ ജലത്തില്‍ ആര്‍സനിക് പരിധിയില്‍ കൂടിയ അളവിലാണുള്ളതെന്ന് വിവിധ സംഘടനകള്‍ നടത്തിയ പഠനത്തില്‍ പറയുന്നുണ്ട്. ആധുനിക കാലത്തെ ത്വക്ക് കാന്‍സര്‍ ഒരു പരിധി വരെ ആഴ്‌സനിക്കായി ബന്ധപ്പെട്ടിരിക്കുന്നു.
ആഴ്‌സനിക്കും
നെപ്പോളിയനും
ലോകം വിറപ്പിച്ച നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് 1821ല്‍ സെന്റ് ഹെലീന ദ്വീപില്‍ ആമാശയ അര്‍ബുദത്താലാണ് മരണപ്പെട്ടത്. മരണം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗവേഷകര്‍ ചക്രവര്‍ത്തിയുടെ മുടിനാരുകള്‍ പരിശോധിച്ചു. നെപ്പോളിയന്‍ ചക്രവര്‍ത്തിയെ കൊന്നത് ആഴ്‌സനിക്കാണെന്ന നിഗമനത്തിലെത്തുകയും ചെയ്തു.
രുചിയില്ലാത്ത ആഴ്‌സനിക് ആഴ്ചകളോളം ചെറിയ അളവില്‍ നല്‍കി അദ്ദേഹത്തെ കൊല്ലുകയായിരുന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. നെപ്പോളിയന്റെ മുടിനാരിഴയില്‍ സാധാരണത്തേക്കാള്‍ പതിമൂന്നിരട്ടിയായിരുന്നു ആഴ്‌സനിക്കുണ്ടായിരുന്നത്.
എന്നാല്‍ അമിത തോതിലുള്ള ആഴ്‌സനിക് അംശം അദ്ദേഹം തന്റെ ജീവിതത്തിന്റെ അവസാന കാലം ചെലവഴിച്ച സെന്റ് ഹെലീന ദ്വീപില്‍വച്ച് ശരീരത്തില്‍ കലര്‍ന്നതല്ലെന്നും മറിച്ച് ജീവിതത്തിന്റെ ആദ്യകാലം തൊട്ടേ ആഴ്‌സനിക്കുമായുള്ള ബന്ധം മൂലം ലഭ്യമായതെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."