സഹോദരങ്ങളും മാതാവും ഇല്ലാതെ ഹനീഫ് ആശ്രയഭവനില്‍
ചെറുതോണി: അടിമാലിയില്‍ മാതാപിതാക്കളുടെ ക്രൂരമര്‍ദനത്തിനിരയായ ഒന്‍പതു വയസുകാരന് നൗഫലിന്റെ സഹോദരന് മുഹമ്മദ് ഹനീഫ് (ഏഴ്) ഇപ്പോള്‍ പൈനാവിലെ ആശ്രയ കേന്ദ്രത്തിലാണ്.
മാതാവ് സെലീനയോടും മൂന്നുമാസം പ്രായമുള്ള ഇളയ കുഞ്ഞിനോടുമൊപ്പം ആശ്രയയിലെത്തിയ മുഹമ്മദ് ഹനീഫ് ഇപ്പോള്‍ തനിച്ചായി. അമ്മയെ പൊലിസ് അറസ്റ്റുചെയ്തതോടെ മൂന്നുമാസം പ്രായമുള്ള അനുജത്തിയെയും ജയിലിലേക്ക് കൊണ്ടുപോവുകയായിരുന്നു.
അടിമാലി സര്‍ക്കാര്‍ സ്കൂളില്‍ രണ്ടാം ക്ലാസിലാണ് മുഹമ്മദ് ഹനീഫ് പഠിക്കുന്നത്. കുടുംബത്തിലുണ്ടായ പ്രശ്നങ്ങളൊന്നും അറിയാത്ത കുട്ടി പഠനം തുടരാനാകാത്തത്തിന്റെ നൊമ്പരത്തിലാണ്. എന്നാല്‍ ആശ്രയഭവനിലെ സൗഹൃദാന്തരീക്ഷത്തില്‍ ഹനീഫ് സന്തോഷത്തിലാണ്.
സാമൂഹ്യ നീതിവകുപ്പിന്റെ കീഴിലുള്ള ആശ്രയഭവനില്‍ 23 അമ്മമാരാണ് മുഹമ്മദ് ഹനീഫിനെ പരിചരിക്കാനുള്ളത്. ഒപ്പം കൂട്ടുകൂടാനായി ഇരുപതോളം കുരുന്നുകളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."