24 മണിക്കൂറിനുള്ളില്‍ യു.എ.ഇ ല്‍ 95 പുതിയ കോവിഡ് കേസുകളും ഒരു മരണവും
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യുഎഇല്‍ 95 പുതിയ കോവിഡ് 19 കേസുകളും ഒരു മരണവും. രോഗമുക്തി നേടിയത് 136 പേര്‍. യുഎഇ
അത്യാധുനിക മെഡിക്കല്‍ ടെസ്റ്റിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 295,380അധിക കോവിഡ്19 പരിശോധനകള്‍ നടത്തിയതായി ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു.
കൊറോണ വൈറസ് കേസുകള്‍ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നടപ്പാക്കുന്നതിനും രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുക എന്ന ലക്ഷ്യത്തിന് ഊന്നല്‍ കൊടുത്ത് കൊണ്ടുള്ളതാണ് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന.
ടെസ്റ്റിംഗ് ക്യാമ്പയിനിന്റെ ഭാഗമായി 90 പുതിയ കൊറോണ വൈറസ് കേസുകള്‍ കണ്ടെത്തി. ഇതോടെ യുഎഇയില്‍ രേഖപ്പെടുത്തിയ ആകെ കേസുകളുടെ എണ്ണം 739,566ആയി.
രോഗബാധിതരായ ആളുകള്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും അവരുടെ അവസ്ഥ നിയന്ത്രണവിധേയമാണെന്നും അവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് 19 സങ്കീര്‍ണതകള്‍ മൂലം മൂന്ന് മരണങ്ങള്‍ കൂടി സംഭവിച്ചതായി മന്ത്രാലയം അറിയിച്ചു, ഇതോടെ രാജ്യത്തെ ആകെ മരണങ്ങളുടെ എണ്ണം 2,135ആയി.
മരിച്ചവരുടെ കുടുംബത്തിന് മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ഒപ്പം കോവിഡ് 19 രോഗികള്‍ വേഗത്തിലും പൂര്‍ണമായും സുഖം പ്രാപിക്കട്ടേയെന്നും ആശംസിച്ചു. സമൂഹത്തിലെ എല്ലാ അംഗങ്ങളോടും ആരോഗ്യ അധികാരികളുമായി സഹകരിക്കണമെന്നും എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ശാരീരിക അകലവും പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
136പേര്‍ കൂടി കോവിഡ്19 വിമുക്തരായി പൂര്‍ണ്ണമായി സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗവിമുക്തരായവരുടെ എണ്ണം 733,640.ആയി എന്ന് ങീഒഅജ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."