ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ ഡിസംബര്‍ 15 മുതല്‍
ദുബൈ: ദുബൈയുടെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി സമ്മാന പെരുമഴയുമായി ഷോപ്പിങ് ഫെസ്റ്റിവല്‍ 15ന് തുടങ്ങുന്നു. എക്‌സ്‌പോ 2020യും യു.എ.ഇയുടെ 50-ാം വാര്‍ഷികവും നടക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പകിട്ടോടെയാണ് ഡി.എസ്.എഫിന്റെ വരവ്.
ജനുവരി 29 വരെയാണ് 27-ാം എഡിഷന്‍ നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിനോദസഞ്ചാരികള്‍ നഗരത്തിലുള്ളതിനാല്‍ അവരെ കൂടി ലക്ഷ്യമിട്ടുള്ള പരിപാടികളാണ് ഇക്കുറി. ലോകോത്തര വിനോദ പരിപാടികള്‍, സ്റ്റേജ് ഷോകള്‍, നറുക്കെടുപ്പ് തുടങ്ങിയവയുണ്ടാകും. ഭാഗ്യശാലികള്‍ക്ക് കൈനിറയെ സമ്മാനം നേടാനുള്ള അവസരം കൂടിയുണ്ട്. ദുബൈ ഫെസ്റ്റിവല്‍സും റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റുമാണ് സംഘാടകര്‍. തത്സമയ സംഗീത പരിപാടികള്‍, ഡ്രോണ്‍ ഷോ, വെടിക്കെട്ട് പ്രദര്‍ശനം, പ്രമോഷന്‍ ഓഫറുകള്‍ എന്നിവ ഡി.എസ്.എഫിന് മിഴിവേകും.
ലോകത്തിന് മുന്നില്‍ ദുബൈയുടെ വാതിലുകള്‍ തുറന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് മികച്ചൊരു ഷോപ്പിങ് അനുഭവമായിരിക്കും ഡി.എസ്.എഫ് സമ്മാനിക്കുക എന്ന് ദുബൈ ഫെസ്റ്റിവല്‍ ആന്‍ഡ് റിട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് സി.ഇ.ഒ അമദ് അല്‍ ഖാജ പറഞ്ഞു. സംരംഭകര്‍ക്കും സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ ഉണര്‍വ് നല്‍കുന്നതായിരിക്കും ഫെസ്റ്റിവലെന്നും അദ്ദേഹം പറഞ്ഞു. റാക് ബാങ്ക്, മാസ്റ്റര്‍കാര്‍ഡ്, അല്‍ ഫുത്തൈം ഗ്രൂപ്, എമാര്‍, എമിറേറ്റ്‌സ്, മാജിദ് അല്‍ ഫുത്തം, നഖീല്‍ തുടങ്ങിയ വമ്പന്‍ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് ഡി.എസ്.എഫ് അരങ്ങേറുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."