എ.എ. റഹീമിന് ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷ ചുമതല
ന്യൂഡല്‍ഹി: എ.എ. റഹീമിന് ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷന്റെ ചുമതല നല്കി. ഡല്‍ഹിയില്‍ ചേര്‍ന്ന ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് സ്ഥാനം ഒഴിയുന്നതോടെയാണ് റഹീമിന് ദേശീയ അധ്യക്ഷന്റെ ചുമതല നല്‍കിയത്. നിലവില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന അദ്ധ്യക്ഷനുമാണ് എ എ റഹീം.
എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം തുടങ്ങിയ പദവികള്‍ റഹീം വഹിച്ചിട്ടുണ്ട്. 2011ല്‍ വര്‍ക്കലയില്‍ നിന്ന് കഹാറിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
2017 ലാണ് റിയാസിനെ ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി തെരഞ്ഞെടുത്തത്. അതിനു മുമ്പ് എം.ബി രാജേഷായിരുന്നു ദേശീയ പ്രസിഡന്റ്. മന്ത്രിയെന്ന നിലയിലുള്ള തിരക്കുകള്‍ മൂലമാണ് റിയാസ് പദവിയൊഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."