ജിയോക്ക് സെപ്റ്റംബര്‍ ത്രൈമാസത്തില്‍ നഷ്ടപ്പെട്ടത് 1.1 കോടി ഉപയോക്താക്കളെ!- പക്ഷേ, വരുമാനത്തില്‍ വർധന
രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ നെറ്റ്‌വര്‍ക്ക് സേവനദാതാക്കളായ ജിയോയ്ക്ക് വമ്പന്‍ തിരിച്ചടി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തില്‍ 1.1 കോടി ഉപയോക്താക്കളെയാണ് നഷ്ടപ്പെട്ടത്. കമ്പനിയുടെ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണിത്. ഇതോടെ, ജിയോയുടെ മൊത്തം ഉപയോക്താക്കളുടെ എണ്ണം 42.95 കോടിയായി താഴ്ന്നു.
കാരണം കൊവിഡ്?
ഇത്രയും വലിയ ഇടിവുണ്ടാകാന്‍ കാരണം കൊവിഡ് വ്യാപനമെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെലവുകുറഞ്ഞ ഉപയോക്താക്കള്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം മൊബൈല്‍ ഫോണ്‍ റിച്ചാര്‍ജ് ചെയ്യാത്തതാണ് ഇടിവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ജിയോക്ക് ലാഭം തന്നെ
അതേസമയം, എല്ലാ നിലയിലും ജിയോയ്ക്ക് തിരിച്ചടിയുണ്ടായെന്ന് വിലയിരുത്താനാവില്ല. പ്രതിഉപയോക്താക്താവില്‍ നിന്നുള്ള ജിയോയുടെ വരുമാന നിരക്ക് ഉയര്‍ന്നിട്ടുണ്ട്. ഇതാണ് പെര്‍ഫോമന്‍സ് ഇന്‍ഡിക്കേറ്ററായി പരിഗണിക്കുന്നത്. കഴിഞ്ഞ പാദത്തില്‍ 138.4 രൂപയായിരുന്നു പ്രതിഉപയോക്താവ് വരുമാനം ഇപ്രാവശ്യം 143.6 ആയി ഉയര്‍ന്നിട്ടുണ്ട്.
ജൂലൈ- സെപ്റ്റംബര്‍ ത്രൈമാസത്തിലെ നെറ്റ് പ്രോഫിറ്റ് 23.5 ശതമാനം ഉയര്‍ന്നിട്ടുണ്ട്.
ആക്ടീവ് യൂസര്‍മാര്‍
ജിയോയ്ക്ക് 80 ശതമാനം ആക്ടീവ് ഉപയോക്താക്കളുണ്ടെന്ന് ട്രായ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സജീവമല്ലാത്ത 20 ശതമാനം പേരുടെ കാലാവധി കഴിഞ്ഞെങ്കിലും സസ്‌പെന്റ് ചെയ്യാതിരിക്കുന്നതിനെ ട്രായ് അഭിനന്ദിക്കുകയും ചെയ്തു. മറ്റു സേവനദാതാക്കള്‍, പ്ലാന്‍ കഴിഞ്ഞ് ഏഴു ദിവസം പിന്നിട്ടാല്‍ ഇന്‍കമിങ് കോളുകള്‍ റദ്ദാക്കാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."