നടി കാമ്യ കോണ്‍ഗ്രസില്‍ ചേര്‍ന്നു; സുന്ദരമായ തുടക്കമെന്ന് പ്രതികരണം
മുംബൈ: നടി കാമ്യ പഞ്ചാബി കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടി നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പം പ്രവര്‍ത്തിക്കാനാവുന്നതില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം കാമ്യ പഞ്ചാബി പ്രതികരിച്ചു.
ടി.വി ഷോകളിലൂടെ പ്രശസ്തിയാര്‍ജിച്ച നടിയാണ് കാമ്യ പഞ്ചാബി. മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റ് ഭായി ജഗ്താപിന്റെ സാന്നിധ്യത്തിലാണ് കാമ്യ പാര്‍ട്ടിയില്‍ ചേര്‍ന്നത്.
ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. 'തന്റെ പുതിയ തുടക്കത്തിലേക്ക് സുന്ദരമായ തുടക്കം' എന്നാണ് ചിത്രത്തിനൊപ്പം കുറിപ്പായി നല്‍കിയിരിക്കുന്നത്.
A beautiful start to my New Beginning! Thank you so much @BhaiJagtap1 bhai @tehseenp @INCMumbai @INCIndia for such a warm welcome. Really looking forward to start working under the leadership of @RahulGandhi ji @priyankagandhi ji ?? pic.twitter.com/Tnt11c1H9l
— Kamya Shalabh Dang (@iamkamyapunjabi) October 28, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."