നിശ്ചയിച്ച പ്രകാരം മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കും;മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി-മന്ത്രി റോഷി അഗസ്റ്റിന്‍
ഇടുക്കി: മുന്‍ നിശ്ചയിച്ച പ്രകാരം മുല്ലപ്പെരിയാര്‍ ഡാം നാളെ രാവിലെ ഏഴ് മണിക്ക് തുറക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാറിലെ വെള്ളം ഒഴുക്കിവിടാനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രായമായവരെയും രോഗികളെയും സംരക്ഷിക്കേണ്ടതുണ്ട്, ഷട്ടര്‍ എത്ര ഉയര്‍ത്തുമെന്ന് തമിഴ്‌നാട് ഇതുവരെ അറിയിച്ചിട്ടില്ല. നവംബര്‍ 11 വരെയുള്ള കാര്യങ്ങള്‍ കോടതിയെ അറിയിക്കാന്‍ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വെള്ളം സംഭരിക്കാന്‍ ആവശ്യമായ സ്ഥലം ഇടുക്കി ഡാമില്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു.
139.5 എന്ന റൂള്‍ കര്‍വ് നവംബര്‍ ഒന്നു മുതല്‍ ആണ് പ്രാബല്യത്തില്‍ വരിക. നിലവില്‍ 138 അടിതന്നെയാണ് തമിഴ്നാട് മുന്നോട്ടു വച്ചിരിക്കുന്ന റൂള്‍ കര്‍വ്. റൂള്‍ കര്‍വ് വിഷയത്തില്‍ കേരളം മുന്നോട്ടു വച്ച ആശങ്കകളില്‍ വിശദമായ വാദം കേള്‍ക്കാം എന്ന സുപ്രീം കോടതിയുടെ തീരുമാനം പ്രതീക്ഷ നല്‍കുന്നതാണെന്ന് മന്ത്രി കൂട്ടിചേര്‍ത്തു. പുതിയ ഡാം എന്ന നിലപാടില്‍ ഉറച്ചു നിന്നുകൊണ്ടാകും കേരളം വാദമുഖങ്ങള്‍ അവതരിപ്പിക്കുക. ഇക്കാര്യത്തില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."