മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനം സമാപിച്ചു
രാജാക്കാട്: സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ സ്ത്രീ സുരക്ഷ സാധ്യമാകുന്നതിന് മഹാത്മാഗാന്ധി വിഭാവനം ചെയ്ത രാമ രാജ്യത്ത് ഇന്ന് സ്ത്രീകള്‍ക്ക് പട്ടാപകല്‍പ്പോലും പുറത്തിറങ്ങി നടക്കുവാന്‍ കഴിയാത്ത സാഹചര്യമാണെന്ന് മുന്‍ എം പി അഡ്വ. പി സതിദേവി. എ ഐ ഡബ്ല്യൂ ഡി എ ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ സമാപനസമ്മേളനം ശാന്തമ്പാറയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സതിദേവി.
ശാന്തമ്പാറ ഗവ. ഹൈസ്‌ക്കൂള്‍ അങ്കണത്തില്‍ നിന്നും ആയിരക്കണക്കിന് സ്ത്രീകള്‍ അണിനിരന്ന റാലി ശാന്തമ്പാറ ടൗണ്‍ ചുറ്റി പൊതുസമ്മേളന വേദിയായ പഞ്ചായത്ത് മൈതാനിയില്‍ സമാപിച്ചതിന് ശേഷം പൊതുയോഗം നടന്നു.
ജില്ലാ പ്രസിഡന്റ് എം.ടി ലിസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എം മണി എം.എല്‍.എ, മഹിളാ അസോസിയേഷന്‍ സംസ്ഥാന എക്‌സിക്കൂട്ടീവ് അംഗം ടി.എം കമലം, കെ പി മേരി, സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍, സൂസന്‍ കോടി, കൃഷ്ണകുമാരി, ലിസി ജോസ്, കെ.വി രാജമ്മ, തിലോചത്തമ സോമന്‍, സുജാത രവി, ജിഷാ ദിലീപ്, ടി.ജെ ഷൈന്‍, വി.എന്‍ മോഹനന്‍, സേനാപതി ശശി, എന്‍.ആര്‍ ജയന്‍, എം.വി കുട്ടപ്പന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."