HOME
DETAILS

'എത്രകാലം ഈ സര്‍ക്കാര്‍ അന്ധതയും ബധിരതയും നടിക്കും'; ത്രിപുരയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്ന വര്‍ഗീയാക്രമണത്തില്‍ കേന്ദ്രത്തിനെതിരെ രാഹുല്‍

  
backup
October 29 2021 | 06:10 AM

national-rahul-gandhi-tweet-in-tripura-issue111

ന്യൂഡല്‍ഹി: ത്രിപുരയില്‍ ഒരാഴ്ചയായി മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷപ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എത്ര കാലമാണ് ഈ സര്‍ക്കാര്‍ ഇത്തരം അതിക്രമങ്ങള്‍ക്കു നേരെ അന്ധതയും ബധിരതയും നടിക്കുകയെന്ന് അദ്ദേഹം ചോദിച്ചു.

'ത്രിപുരയില്‍ നമ്മുടെ മുസ്‌ലിം സഹോദരന്‍മാര്‍ ക്രൂരമായ ആക്രമണങ്ങള്‍ക്ക് വിധേയമാകുകയാണ്. ഹിന്ദുവിന്റെ പേരില്‍ അക്രമങ്ങളും വെറുപ്പും വ്യാപിപ്പിക്കുന്നവര്‍ ഹിന്ദുവല്ല, കപടരാണ്' രാഹുല്‍ ട്വീറ്റ് ചെയ്തു.

അന്ധതയും ബധിരതയും നടിച്ച് ഈ സര്‍ക്കാറിന് എത്ര കാലം തുടരാനാകുമെന്നും രാഹുല്‍ ട്വീറ്റില്‍ ആഞ്ഞടിക്കുന്നു.

കഴിഞ്ഞ ഒരാഴ്ചയായി രൂക്ഷമായ അതിക്രമങ്ങളാണ് ത്രിപുരയില്‍ മുസ്‌ലിംകള്‍ക്ക് നേരെ അരങ്ങേറുന്നത്. ഈ മാസമാദ്യം ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്കിടെ ബംഗ്ലാദേശില്‍ നടന്ന ഹിന്ദു വിരുദ്ധ അക്രമങ്ങള്‍ക്കുള്ള പ്രതികാരമായാണ് ത്രിപുരയില്‍ ആക്രമണങ്ങള്‍ ആരംഭിച്ചത്. ബംഗ്ലാദേശ് സംഭവത്തില്‍ പ്രതിഷേധിച്ച് നടന്ന റാലികള്‍ക്കിടെ അക്രമം അഴിച്ചു വിടുകയായിരുന്നു.


അക്രമികള്‍ക്ക് പൊലിസിന്റെയും ഭരണകൂടത്തിന്റെയും പൂര്‍ണ സഹകരണമുണ്ടെന്ന് വിമര്‍ശനമുണ്ട്.
വാളുകളും മാരകായുധങ്ങളുമായി കടുത്ത മുസ്‌ലിംവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് വി.എച്ച്.പിയുടെ നേതൃത്വത്തില്‍ പരസ്യമായി വിദ്വേഷ റാലികള്‍ നടന്നത്. ഇത് തടയാന്‍ ഭരണകൂടമോ പൊലിസോ കാര്യമായ ഇടപെടല്‍ നടത്തിയില്ല. അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കിയ ശേഷമാണ് ധര്‍മനഗര്‍ ജില്ലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.

വിഷയത്തില്‍ പ്രതിപക്ഷ കക്ഷികളും മുഖ്യധാരാ മാധ്യമങ്ങളുമടക്കം അപകടകരമായ മൗനമാണ് പുലര്‍ത്തിയതെന്നും പരക്കെ ആക്ഷേപമുണ്ട്. മുസ്‌ലിം പള്ളികളും വ്യാപാരികള്‍, അഭിഭാഷകര്‍, നേതാക്കള്‍ എന്നിവരുടെ വീടുകളുമാണ് കൂടുതലും ലക്ഷ്യമിട്ടത്. പല വീടുകളും പൂര്‍ണമായും തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. മുസ്‌ലിം വിരുദ്ധ മുദ്രവാക്യങ്ങളുമായി 3500ഓളം വി.എച്ച്.പി പ്രവര്‍ത്തകരാണ് റാലിയില്‍ അണിനിരന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു


പടിഞ്ഞാറന്‍ ത്രിപുരയിലെ കൃഷ്ണനഗറിലും അഗര്‍ത്തലയിലുമാണ് കൂടുതല്‍ ആക്രമണം നടന്നത്. ഇവിടെയും പള്ളികള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ചന്ദ്രപൂര്‍ അഗര്‍ത്തല പള്ളി തകര്‍ത്തു. രാംനഗര്‍ പള്ളിയും സിസിടിവിയും തകര്‍ത്തു. വടക്കന്‍ ത്രിപുരയില്‍ ധര്‍മനഗര്‍ പള്ളി അക്രമികള്‍ തകര്‍ത്തു, ചില പള്ളികള്‍ക്കു നേരെ കല്ലെറിഞ്ഞു. ചാമിത്തല മേഖലയിലെ രണ്ട് കടകള്‍ക്ക് ചൊവ്വാഴ്ച തീവെച്ചിരുന്നു. മൂന്ന് വീടുകളും ചില കടകളും വി.എച്ച്.പി പ്രവര്‍ത്തകര്‍ തകര്‍ത്തിട്ടുണ്ട്. റോവ ബസാറിന് സമീപമാണ് ആക്രമണമുണ്ടായതെന്ന് ജില്ലാ പൊലിസ് സുപ്രണ്ട് ബാനുപാഡ ചക്രബര്‍ത്തി പറഞ്ഞു. ബിഷര്‍ഗഡിലെ നറോറയിലും സിപാഹിജാല ജില്ലയിലെ കലംചെറയിലും ഉനക്കോട്ടി ജില്ലയില്‍ പാല്‍ ബസാറിലും രതാബാരിയിലും പള്ളി തകര്‍ക്കുകയും ഖുര്‍ആന്‍ കത്തിക്കുകയും ചെയ്തു. കടകളും വഴിവാണിഭക്കാരും ആക്രമിക്കപ്പെട്ടു.

. മുസ്‌ലിം സ്ത്രീകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. വീടുകളില്‍ അതിക്രമിച്ച് കയറിയാണ് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈല്‍ - ഹിസ്ബുല്ല സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം; യുഎസ് - ഫ്രഞ്ച് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍

International
  •  17 days ago
No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  17 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  17 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  17 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  17 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  17 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  17 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  17 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  17 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  17 days ago