കന്നഡ നടന്‍ പുനീത് രാജ്കുമാര്‍ അന്തരിച്ചു
ബംഗളൂരു: കന്നഡ സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാര്‍ അന്തരിച്ചു. 46വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചത്.
ജിമ്മില്‍ വ്യായാമത്തില്‍ ഏര്‍പ്പെട്ടിരുന്നപ്പോള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നടന്‍ രാജ്കുമാറിന്റെ മകനായ പുനീത് രാജ്കുമാര്‍ കന്നഡ ചലച്ചിത്ര ലോകത്തെ ഏറ്റവും തിരക്കുള്ള നായകനാണ്. പുനീതിന്റെ പേഴ്‌സണല്‍ മാനേജര്‍ സതീഷാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. പുനീതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് അറിഞ്ഞ് കന്നഡ മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മെ നേരിട്ട് എത്തി. ബംഗളൂരിലെ ആശുപത്രിക്ക് മുന്നില്‍ വലിയ ജനക്കൂട്ടമാണ് തടിച്ചു കൂടിയിരിക്കുന്നത്.
അപ്പു എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന പുനീത് ബാലതാരമായാണ് സിനിമയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."