പ്രതിപക്ഷ നേതാവിനെതിരായ പി.വി അന്‍വറിന്റെ ആരോപണം സഭാരേഖകളില്‍ നിന്ന് നീക്കി
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണം നിയമസഭാ രേഖകളില്‍ നിന്ന് നീക്കി. നിയമനിര്‍മ്മാണ ചര്‍ച്ചയ്ക്കിടെയാണ് അന്‍വന്‍ സതീശനെതിരെ ആരോപണമുന്നയിച്ചത്.
ഒരു എംഎല്‍എ മറ്റൊരു എംഎല്‍എക്കെതിരെ ആരോപണം ഉന്നയിക്കാന്‍ പാടില്ലെന്ന ചട്ടം അന്‍വന്‍ ലംഘിച്ചുവെന്ന് വ്യക്തമാക്കിയ സ്പീക്കര്‍ എം ബി രാജേഷ് മുന്‍കൂട്ടി എഴുതി നല്‍കാതെ ആരോപണം ഉന്നയിച്ചുവെന്നും വ്യക്തമാക്കി. അതിനാല്‍ ആരോപണവും അതിന് വി ഡി സതീശന്‍ നല്‍കിയ വിശദീകരണവും സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യുന്നതായി സ്പീക്കര്‍ വ്യക്തമാക്കി.
സഭയുടെ നടപടി ക്രമങ്ങള്‍ പരിശോധിച്ചാല്‍ ന്യൂനപക്ഷം അംഗങ്ങള്‍ ഇത്തരം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ടെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
പറവൂര്‍ കേന്ദ്രീകരിച്ച് നടന്ന മണി ചെയിന്‍ തട്ടിപ്പില്‍ സതീശന് മുഖ്യ പങ്കെന്നായിരുന്നു സഭയ്ക്ക് അകത്തും പുറത്തും അന്‍വര്‍ ഉയര്‍ത്തിയ ആരോപണം.അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് ഇന്നലെ നിയമസഭയില്‍ വ്യക്തിപരമായ വിശദീകരണം നല്‍കുകയും സഭാരേഖകളില്‍ നിന്നും അന്‍വറിന്റെ പ്രസംഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."