ഓഫറുകളില്ലാതെയാണ് ചെറിയാന്റെ മടക്കമെന്ന് വി.ഡി സതീശന്
കായംകുളം: ഓഫറുകളൊന്നുമില്ലാതെയാണ് ചെറിയാന് ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മടങ്ങിയെത്തുന്നത് ഭാരവാഹിയാകാനാണോ എന്ന സംശയം ഉണ്ടാകാതിരിക്കാനാണ് കോണ്‍ഗ്രസ് പുനഃസംഘടന കഴിയുന്നതു വരെ അദ്ദേഹം കാത്തിരുന്നത്. ഒരു ഭാരവാഹിത്വവും വഹിക്കാന്‍ താല്പര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്. രണ്ടു മൂന്നു പേര് കോണ്‍ഗ്രസ് വിട്ടു പോയപ്പോള്‍ സി.പി.എം വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. ഇതിനു മുമ്പ് എറണാകുളത്ത് ആയിരത്തിലധികം പേരും കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ നിന്ന് നിരവധി പേരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് കോണ്‍ഗ്രസിലെത്തുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കൂടുതല്‍ അറിയാവുന്നത് കൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ശരിയല്ലെന്ന് ചെറിയാന് ഫിലിപ്പ് പറഞ്ഞത്. മോന്സണ് കേസില്‍ പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയ അതേ കാര്യങ്ങള്‍ തന്നെയാണ് ഹൈക്കോടതിയും പറഞ്ഞിരിക്കുന്നത്. ആളുകളെ ചതിക്കുഴിയില്‍ വീഴ്ത്തിയതിന്റെ ഉത്തരവാദിത്വം പൊലിസിനും സര്‍ക്കാരിനുമുണ്ട്. പൊലിസ് മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലല്ലെന്നും നീതിയെ കുറിച്ച് പ്രസംഗിക്കുമ്പോള്‍ മറുവശത്ത് നീതി നിഷേധം നടക്കുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."