ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന സമ്മേളനം
ഈരാറ്റുപേട്ട: ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന സമ്മേളനം പി.സി ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.എന്‍ ഗോപി അധ്യക്ഷത വഹിച്ചു. വിവിധ സ്‌കോളര്‍ഷിപ്പുകളുടെ വിതരണം നഗരസഭാധ്യക്ഷന്‍ ടി.എം റഷീദ് നിര്‍വഹിച്ചു.
സംഘടനയിലെ അംഗങ്ങളായ ജനപ്രതിനിധികളെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ പ്രസാദ്, അനിതാ രാജു, ബിനു നാരായണന്‍, ബിന്ദു മനോജ്, സ്മിതാ ബാബുരാജ്, കെ.എന്‍ ശാരദ, പി.എം അബ്ദുള്‍ ഖാദര്‍, എ.എം.എ ഖാദര്‍, പി.എന്‍ കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
രാവിലെ ചേര്‍ന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.എന്‍ ഗോപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ്പ്രസിഡന്റ് എം.ആര്‍ ശിവപ്രകാശ് അധ്യക്ഷത വഹിച്ചു. ഒ.ആര്‍ സോമന്‍ സംഘടനാ റിപ്പോര്‍ട്ടും ടി.എസ് രവികുമാര്‍ ബജറ്റും അവതരിപ്പിച്ചു. തുടര്‍ന്ന് ചര്‍ച്ചയും തിരഞ്ഞെടുപ്പും ടൗണിലൂടെ പ്രകടനവും നടത്തി. ഭാരവാഹികളായി ഡി ശുഭലന്‍ കോട്ടയം(പ്രസിഡന്റ്), വി.വി ഗിരീഷ്‌കുമാര്‍, കെ.കെ സുരേഷ്‌കുമാര്‍ കോട്ടയം(വൈസ്പ്രസിഡന്റുമാര്‍), ആര്‍ വിക്രമന്‍ പത്തനംതിട്ട(ജനറല്‍ സെക്രട്ടറി), ടി.എസ് രവികുമാര്‍ കോട്ടയം, സരിതാ മനോജ് ആലപ്പുഴ(ജോ സെക്രട്ടറിമാര്‍), സി.എസ് ശശീന്ദ്രന്‍ തൊടുപുഴ(ട്രഷറര്‍). എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."