മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138.75 അടിയായി; റൂള്‍കര്‍വ് പാലിച്ചില്ലെന്ന് കേരളം സുപ്രിംകോടതിയെ അറിയിക്കും
ഇടുക്കി: മുല്ലപ്പെരിയാറില്‍ ജലനിരപ്പില്നേരിയ കുറവ്. 138.95 അടിയില്‍ നിന്ന് 138.75 അടിയിലേക്ക് താഴ്ന്നു. സ്പില്‍വേയിലെ ആറു ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് നിലവിലെ റൂള്‍ കര്‍വില്‍ നിജപ്പെടുത്താന്‍ തമിഴ്നാടിന് കഴിഞ്ഞിട്ടില്ല. ജലനിരപ്പ് റൂള്‍ കര്‍വില്‍ എത്തിക്കാന്‍ കഴിയാത്തത് സുപ്രിം കോടതിയെയും മേല്‍നോട്ട സമിതയെയും അറിയിക്കുന്നുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.
ഇന്ന് രാത്രി വരെ 138 അടിയായി ജലനിരപ്പ് നിര്‍ത്തേണ്ടതായിരുന്നു. 29ന് രാവിലെ ഷട്ടര്‍ ഉയര്‍ത്തിയതുമുതല്‍ അതിന് സാധിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഡാമിലെ നിരീക്ഷണം ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, മന്ത്രിമാരായ റോഷി അഗസ്റ്റിനും പി. പ്രസാദും ഇന്ന് മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ നേരിട്ട് വിലയിരുത്തും.
ആറ് സ്പില്‍വേ ഷട്ടറുകളാണ് മുല്ലപ്പെരിയാറില്‍ തുറന്നത്. ഇന്നലെയാണ് മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നത്. സ്പില്‍വേ വഴി കടുതല്‍ ജലം ഒഴുകി എത്തിയതോടെ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."