സ്‌കൂള്‍ തുറക്കുന്നത് നീണ്ട കൂടിയാലോചനകള്‍ക്ക് ശേഷം
തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത് നീണ്ട കൂടിയാലോചനകള്‍ക്കു ശേഷം. സെപ്റ്റംബറിലാണ് സ്‌കൂളുകള്‍ നവംബര്‍ ഒന്നിനു തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഏറെ കൂടിയാലോചനകള്‍ക്കു ശേഷമായിരുന്നു ആ തീരുമാനം. തുടര്‍ന്ന് ഒരുക്കങ്ങള്‍ നടത്തുന്നതിന് വേണ്ടിയുള്ള ആലോചനകള്‍. ആദ്യം ആരോഗ്യപ്രവര്‍ത്തകരുടെ യോഗം വിളിച്ചു. തുടര്‍ന്ന് അധ്യാപക സംഘടനകളുടെ യോഗം.
സംസ്ഥാനത്തെ യുവജന- വിദ്യാര്‍ഥി സംഘടനകളുടെയും ട്രേഡ് യൂനിയന്‍കാരുടെയും യോഗം വിളിച്ചു. ഈ യോഗങ്ങളിലെല്ലാം ഇവര്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. തുടര്‍ന്ന് ജനപ്രതിനിധികളുടെ യോഗമായി. ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, മേയര്‍മാര്‍ തുടങ്ങിയവരെ വിളിച്ചു. അടുത്തത് ജില്ലാ കലക്ടര്‍മാരുടെയും ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരുടെയും യോഗം.
ഈ യോഗങ്ങളിലെല്ലാം ഉയര്‍ന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാണ് 'തിരികെ സ്‌കൂളിലേക്ക് ' എന്ന പേരിലുള്ള മാര്‍ഗരേഖ തയാറാക്കിയത്. ഈ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ തുറക്കുന്നതിനു മുന്നോടിയായി സ്‌കൂളും പരിസരവും വൃത്തിയാക്കുന്നതിനും അണുനശീകരണം നടത്തുന്നതിനും ജനപ്രതിനിധികള്‍, വിവിധ വകുപ്പുകള്‍, പി.ടി.എ, തദ്ദേശഭരണസ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, അധ്യാപക സംഘടനകള്‍ തുടങ്ങിയവയരുടെയെല്ലാം സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്തി.
ഇതിനൊപ്പം വിദ്യാഭ്യാസ വകുപ്പിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍, റീജ്യനല്‍ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍, സമഗ്ര ശിക്ഷ കേരള പ്രതിനിധികള്‍, വിദ്യാകിരണം മിഷന്‍ കോഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ ജില്ലയിലും വിവിധ സമിതികള്‍ക്ക് രൂപം നല്‍കി. സമിതികള്‍ എല്ലാ സ്‌കൂളുകളും പരിശോധിച്ച് ഉറപ്പുവരുത്തിയതിനു ശേഷമാണ് സ്‌കൂള്‍ തുറക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."