സ്‌കൂള്‍ തുറക്കുമ്പോള്‍ കരുതലോടെ ആരോഗ്യവകുപ്പ് മറക്കരുത് മാസ്‌കാണ് മുഖ്യം
തിരുവനന്തപുരം: ഒന്നരവര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ആരോഗ്യവകുപ്പും കൂടെയുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്. വിദ്യാര്‍ഥികള്‍ക്കോ അധ്യാപകര്‍ക്കോ രക്ഷിതാക്കള്‍ക്കോ ഉണ്ടാകുന്ന ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് സജ്ജമാണ്. കുട്ടികളുടെ ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും അധ്യാപകരും രക്ഷിതാക്കളും ഉറപ്പുവരുത്തണം. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ തൊട്ടടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരേയോ ദിശയുടെ 104, 1056, 0471 2552056, 2551056 നമ്പരുകളിലോ, ഇ സഞ്ജീവനിയുമായോ ബന്ധപ്പെടണം. അധ്യാപകര്‍ കൊവിഡ് പ്രതിരോധത്തിന്റെ ബാലപാഠങ്ങള്‍ വിദ്യാര്‍ഥികളെ ഇടയ്ക്കിടെ ഓര്‍മപ്പെടുത്തണം. വിദ്യാര്‍ഥികളിലൂടെ അത്രയും കുടുംബത്തിലേക്ക് അവബോധം എത്തിക്കാനാകും. ഇടവേളയ്ക്ക് ശേഷം സ്‌കൂളിലെത്തുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും മന്ത്രി ആശംസ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."