HOME
DETAILS

പാകിസ്താനെ കടക്കെണിയില്‍ വീഴ്ത്തി ചൈന പലിശയിനത്തില്‍ പാകിസ്താന്‍ കഴിഞ്ഞവര്‍ഷം നല്‍കിയത് 2,600 കോടി രൂപ

  
backup
October 31 2021 | 05:10 AM

%e0%b4%aa%e0%b4%be%e0%b4%95%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%86-%e0%b4%95%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d

\ഇസ്‌ലാമാബാദ്: ദരിദ്ര രാജ്യങ്ങളെ കടം കൊടുത്ത് വരുതിയിലാക്കുന്ന തന്ത്രം പാകിസ്താനു മേലും വിജയകരമായി നടപ്പാക്കി ചൈന. 450 കോടി ഡോളര്‍ കടം വാങ്ങിയതിന് ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം ചൈനയ്ക്ക് പലിശയിനത്തില്‍ പാകിസ്താന്‍ അടച്ചുതീര്‍ത്തത് 2,610 കോടി രൂപയാണെന്ന് വിര്‍ജീനിയ കേന്ദ്രമായ അന്താരാഷ്ട്ര വികസന ഗവേഷണ ലാബായ എയ്ഡ് ഡാറ്റ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.


കൊട്ടിഘോഷിക്കുന്ന ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ മറവില്‍ ദരിദ്ര രാജ്യങ്ങളെ ഒളിഞ്ഞിരിക്കുന്ന കടങ്ങളിലാഴ്ത്തി ചൈന വന്‍ നേട്ടം കൊയ്യുകയാണെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. അന്താരാഷ്ട്ര വികസന വിപണിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ സഹായത്തേക്കാളേറെ കടമാണ് ചൈന ഉപയോഗിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള പാകിസ്താന് കനത്ത ആഘാതമാണ് ചൈനയില്‍ നിന്ന് വന്‍ തുക കടം വാങ്ങിയതു വഴി ഉണ്ടായത്.


വിദേശകടം അടച്ചുതീര്‍ക്കാനും വിദേശനാണ്യശേഖരം കുറയാതെ നിലനിര്‍ത്താനും പാകിസ്താന്‍ വന്‍തോതില്‍ ചൈനയുടെ ധനസഹായത്തെയാണ് വലിയ തോതില്‍ ആശ്രയിക്കുന്നത്. നേരത്തെ സഊദിക്കുള്ള 200 കോടി ഡോളര്‍ കടം പാകിസ്താന്‍ തിരിച്ചടച്ചതും ചൈനീസ് സഹായത്തോടെയായിരുന്നു. ചൈനയുടെ വായ്പയില്ലെങ്കില്‍ പാക് കരുതല്‍ ധനം ശൂന്യമായിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  22 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  22 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  22 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

uae
  •  22 days ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം: പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷന്‍

Kerala
  •  22 days ago