എടത്വായില്‍ ജനകീയ വായനശാലയുമായി കൂട്ടായ്മ
കുട്ടനാട്: നാട്ടുകാരുടെ കൂട്ടായ പരിശ്രമത്തില്‍ എടത്വായില്‍ ജനകീയ വായനശാല തയ്യാറാവുന്നു. എടത്വ മാര്‍ക്കറ്റിനുള്ളിലായി അക്ഷയ സെന്ററിന് സമീപമാണ് താല്‍കാലികമായി വായനശാല തയ്യാറാവുന്നത്. 10 വര്‍ഷമായി അടഞ്ഞുകിടന്ന ഗ്രാമപഞ്ചായത്ത് വായനശാലയാണ് ഇതോടെ പുനര്‍ ജീവിക്കുന്നത്. പുനരുധാരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. പ്രവാസി മലയാളികള്‍, വ്യാപാരികള്‍, നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെ മികച്ച നിലവാരമുള്ള വായനശാല ആക്കാനുള്ള തയ്യാറെടുപ്പിലാണ് ഗ്രാമ പഞ്ചായത്ത് കമ്മിറ്റി. അമ്പതിനായിരം രൂപായുടെ പുസ്തകള്‍ പുതിയതായി വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്.
650 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണമുള്ള ലൈബ്രററിയുടെ ഉള്‍വശം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കത്ത നിലയിലും പുസ്തകങ്ങള്‍ വയ്ക്കാനായി പുതിയ അലമാരിയും ഫര്‍ണിച്ചറുകളും റൂഫ് സീലിംഗ് ചെയ്ത് കര്‍ട്ടണിട്ട് അത്യാധുനിക രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. എല്‍.സി.ഡി. പ്രൊജക്ടര്‍ സജ്ജീകരിച്ച് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സെമിനാറുകള്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ കൂടി പൂര്‍ത്തീകരിക്കുന്നതോടെ ലൈബ്രററി നിര്‍മ്മാണം പൂര്‍ത്തിയാകും. സെപ്റ്റംബര്‍ ആദ്യവാരം ഉദ്ഘാടനം ചെയ്യും. പ്രവാസി മലയാളികളുടെ നേതൃത്വത്തില്‍ അഞ്ഞൂറോളം പുസ്തകങ്ങള്‍ക്കും കമ്പ്യൂട്ടറിനും മലയാളത്തിലേയും ഇംഗ്ലീഷിലേയും വിവിധ പ്രസിദ്ധീകരണങ്ങളുടെ ഒരു വര്‍ഷത്തേക്കുള്ള വരിസംഖ്യക്കായും ഒന്നര ലക്ഷത്തോളം രൂപയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
കുട്ടനാട്ടിലെ ആദ്യ എം.എല്‍.എ. ആയ വര്‍ഗീസ് അഗസ്റ്റിന്റെ കുടുംബം എടത്വായുടെ ഹൃദയഭാഗത്തു നല്‍കിയ അഞ്ചരസെന്റ് സ്ഥലത്ത് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ പുതിയ കെട്ടിടം പണിയാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."