HOME
DETAILS
MAL
ദത്ത് വിവാദം: അനുപമയുടെ അമ്മയ്ക്ക് ഉള്‍പ്പടെ അഞ്ച് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം
backup
November 02 2021 | 14:11 PM
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ കേസില്‍ അഞ്ച് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായല്‍ ഒരു ലക്ഷം രൂപയുടെ ജാമ്യത്തില്‍ വിടണമെന്നും കോടതി നിര്‍ദേശമുണ്ട്. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് കോടതി നിരീക്ഷിച്ചു.
കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്നും വ്യാജരേഖയുണ്ടാക്കിയെന്നുമുള്ള പരാതിയില്‍ അന്വേഷണം തുടരുകയാണ്. മുന്‍കൂര്‍ ജാമ്യം നല്കിയാല് തെളിവുകള്‍ നശിപ്പിക്കപ്പെടാമെന്ന് പ്രോസിക്യൂഷന് വാദിച്ചു.
എന്നാല്‍ കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താനാണ് ഏല്പിച്ചതെന്നായിരുന്നു അനുപമയുടെ അമ്മയടക്കമുള്ളവരുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."