ജോജുവിന്റെ കാര്‍ തകര്‍ത്ത സംഭവം: കോണ്‍ഗ്രസ് പ്രവര്ത്തകന് അറസ്റ്റില്‍
തിരുവനന്തപുരം: ഇന്ധനവില വര്‍ധനവിനെതിരായ പ്രതിഷേധത്തിനിടെ പ്രതികരിച്ച നടന് ജോജുവിന്റെ കാറിന്റെ ചില്ല് തകര്‍ത്ത കോണ്‍ഗ്രസ് പ്രവര്ത്തകന് അറസ്റ്റില്‍. എറണാകുളം വൈറ്റില സ്വദേശി പി.ജി ജോസഫാണ് അറസ്റ്റിലായത്. ഇയാളെ പൊലിസ് ചോദ്യം ചെയ്യുകയാണ്.
സമരത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇയാളെ കുറിച്ചുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചത്. ജോസഫിന്റെ വലത് കൈയില്‍ കണ്ടെത്തിയ മുറിവ് ജോജുവിന്റെ വാഹനം തകര്ത്തപ്പോളുണ്ടായതെന്നാണ് പൊലിസ് നിഗമനം.
അതേസമയം, എറണാകുളം ഇടപ്പള്ളി - വൈറ്റില ബൈപ്പാസിലെ റോഡ് ഉപരോധത്തില്‍ 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആണ് ഒന്നാം പ്രതി . വി.ജെ പൗലോസ് , കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ് . അനുമതിയില്ലാതെ റോഡ് ഉപരോധിച്ചെന്നാണ് എഫ്.ഐ.ആര്. കൊടിക്കുന്നില്‍ സുരേഷ് എം.പിയാണ് സമരം ഉദ്ഘാടനം ചെയ്തത്. സമരത്തിന് അനുമതി നല്‍കിയിരുന്നില്ലായെന്ന് ഇന്നലെ തന്നെ ഡി.സി.പി വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."