ശ്രീജേഷിനും നീരജ് ചോപ്രയ്ക്കും ഉള്‍പ്പടെ 12 പേര്‍ക്ക് ഖേല്‍രത്‌ന
ന്യൂഡല്‍ഹി:രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം പ്രഖ്യാപിച്ചു. ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ഗോള്‍കീപ്പറും മലയാളിയുമായ പി.ആര്‍ ശ്രീജേഷ്, ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര എന്നിവരടക്കം 12 പേരാണ് അവര്‍ഡിനര്‍ഹരായത്.
പാരലിമ്പ്യന്‍മാരായ അവാനി ലേഖര, സുമിത് അന്റില്‍, പ്രമോദ് ഭഗത്, കൃഷ്ണ നഗര്‍, മനീഷ് നര്‍വാള്‍, വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്, ഫുട്ബോള്‍ താരം സുനില്‍ ഛേത്രി, ഹോക്കി താരം മന്‍പ്രീത് സിങ് എന്നിവരും ഖേല്‍രത്‌ന പുരസ്‌കാരം നേടി.
ദ്രോണചാര്യ പുരസ്കാരം മലയാളിയായ രാധാകൃഷ്ണൻ നായർക്ക് ലഭിച്ചു. ഇന്ത്യന്‍ അത്ലറ്റിക്സ് ടീമിന്‍റെ ചീഫ് കോച്ചാണ് അദ്ദേഹം. 35 കായിക താരങ്ങള്‍ക്ക് അര്‍ജ്ജുന അവാര്‍ഡും പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളി താരങ്ങള്‍ ആര്‍ക്കും ഇത്തവണ അര്‍ജ്ജുന പുരസ്കാരമില്ല.
https://twitter.com/ANI/status/1455557291504070660
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."