HOME
DETAILS

മരവിച്ച ജനതയെ ഇന്ധനമൊഴിച്ച് 'കത്തിക്കുന്ന' ഭരണകൂടങ്ങൾ

  
backup
November 03 2021 | 04:11 AM

563-4563-453


'തളർവാതം പിടിച്ച് ശയ്യാവലംബിയായ' ഒരു ജനതയെയാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പെട്രോൾ വിലവർധനവിലൂടെ ദിവസേന 'കത്തിച്ചു'കൊണ്ടിരിക്കുന്നത്. മരവിച്ച ഒരു ജനതയായി ഇന്ത്യൻ സമൂഹം മാറിയതിനാൽ ഓരോ ദിവസവും ഇന്ധന വിലവർധനവെന്ന ചിതയിൽ കേന്ദ്ര സർക്കാർ അവനെ എരിയിച്ചുകൊണ്ടിരിക്കുന്നു. തീനാളം പകർന്നുനൽകാൻ ഇടത് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരും സജ്ജമാണ്. ഡി.എം.കെ ഭരിക്കുന്ന തമിഴ്നാട്ടിലാകട്ടെ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഇന്ധന വിലവർധനവിലൂടെ കിട്ടുന്ന അധികനികുതി വേണ്ടെന്നുവച്ചിരിക്കുകയാണ്. ആരാണ് ഇടതുപക്ഷം, ആരാണ് വലതുപക്ഷമെന്ന് തിരിച്ചറിയാനാകാത്ത അവസ്ഥ സമകാലീന ഇന്ത്യയെ ചൂഴ്ന്നുനിൽക്കുന്നുണ്ടെന്ന യാഥാർഥ്യവും ഈ സംഭവം വെളിപ്പെടുത്തുന്നുണ്ട്. ഇന്ധന വിലവർധനവിനെതിരേ സംസ്ഥാന ഭരണകൂടം വിലപിക്കുന്നത് കാണുമ്പോൾ കള്ളക്കരച്ചിലുകൾക്ക് എത്രത്തോളം വ്യാപ്തിയുണ്ടെന്നും മനസിലാകുന്നു.


വിലവർധനവിലൂടെ അധികമായി കിട്ടുന്ന നികുതി സംസ്ഥാന സർക്കാർ വേണ്ടെന്നുവച്ച് ഇടതുപക്ഷമെന്ന് പറയപ്പെടുന്നവർ പ്രതിഷേധിച്ചിരുന്നെങ്കിൽ ആ പാർട്ടി മനുഷ്യപക്ഷത്തോടൊപ്പം നിൽക്കുന്നതിൻ്റെ തീവ്രത മനസിലാക്കാമായിരുന്നു. കേന്ദ്രസർക്കാരും എണ്ണക്കമ്പനികളും വരുംദിവസങ്ങളിലും ഇന്ധനവില വർധിപ്പിച്ചുകൊണ്ടേയിരിക്കും. രാഷ്ട്രീയപാർട്ടികളുടെ ഷർട്ട് ഉലയാത്ത സമര പ്രഹസനങ്ങളും അരങ്ങേറിയേക്കാം. ഇതുകൊണ്ടൊന്നും കേന്ദ്രസർക്കാരിൻ്റെ മനമലിയാൻ പോകുന്നില്ലെന്ന് ഇതുവരെ നടത്തിപ്പോന്ന പരമ്പരാഗത സമരമുറകളിൽ നിന്ന് വ്യക്തമാണ്. ജനതയാകട്ടെ ഓരോ ദിനവും വിലവർധനവിലൂടെയുണ്ടാകുന്ന കനത്ത പ്രഹരത്താൽ ചത്തതിനൊക്കുമോ ജീവിച്ചിരിപ്പതും എന്ന അവസ്ഥയിലാണ്.


പെട്രോളിന് ഇന്നലെ ലിറ്ററിന് 110 രൂപയായിട്ടും ജനതയിൽ അത് യാതൊരു ചലനവും ഉണ്ടാക്കിയില്ല. ദിവസങ്ങൾക്കുള്ളിൽ പെട്രോൾ ലിറ്ററിന് 200 രൂപ കടന്നാലും ഒരു പ്രതികരണവും സംഭവിക്കാൻ പോകുന്നില്ല. 150 കൊടുക്കാൻ തയാറാണെന്ന് നടൻ ജോജു ജോർജിനെപ്പോലുള്ള സെലിബ്രിറ്റികൾ പറയുമ്പോൾ അതിന് കൈയടിനൽകുന്ന ഒരു ജനത അത്ഭുതപ്പെടുത്തുന്നുമുണ്ട്. കോടികൾ വിലമതിക്കുന്ന ആഡംബര കാറുകളിൽ സഞ്ചരിക്കുന്ന സെലിബ്രിറ്റികൾക്ക് പെട്രോൾ ലിറ്ററിന് 500 രൂപയായാലും വലിയ പ്രയാസമൊന്നും ഉണ്ടാകില്ല. വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന് 266 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടർ ഒന്നിന് 2,000 രൂപയായി. നഗരങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികളെയും സാധാരണക്കാരെയുമായിരിക്കും ഇത് ഗുരുതരമായി ബാധിക്കുക. ഹോട്ടലുകളിൽ വില വൻതോതിൽ വർധിക്കും. ഹോട്ടൽ ഭക്ഷണത്തെ മാത്രം ആശ്രയിച്ചു കഴിയുന്നവർ ഒരുനേരത്തെ ഭക്ഷണം കൊണ്ട് വിശപ്പടക്കേണ്ട അവസ്ഥയാണ് വരാൻപോകുന്നത്. ഇപ്പോഴത്തെ വിലവർധനയുമായി സാധാരണക്കാർ പൊരുത്തപ്പെടുന്നതുവരെ കാത്തിരിക്കുന്ന കേന്ദ്ര സർക്കാർ അതിനുശേഷം ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിനും വലിയതോതിൽ വില കൂട്ടുമെന്നതിൽ സംശയമൊന്നും വേണ്ട. രാജ്യത്തെ വിഭവങ്ങളും ആസ്തിയും ഒരു ശതമാനം വരുന്ന കോർപറേറ്റുകൾക്ക് തീറെഴുതിക്കൊടുത്ത് കോടീശ്വരന്മാരെ ശതകോടീശ്വരന്മാരാക്കി വാനോളം ഉയർത്തിക്കൊണ്ടിരിക്കുന്ന സർക്കാരിന് മുമ്പിൽ സാധാരണക്കാരൻ്റെ സങ്കടങ്ങൾക്കും പ്രാരാബ്ധങ്ങൾക്കും എന്ത് വിലയാണുള്ളത്. ഇതിനൊക്കെ എതിരായി സമരസജ്ജരായി തെരുവിലിറങ്ങേണ്ട പ്രമുഖ രാഷ്ട്രീയപാർട്ടി നേതാക്കളാകട്ടെ തണുപ്പിച്ച മുറിയിലിരുന്ന് വിലവർധനവിനെതിരേ ട്വിറ്ററിലൂടെ ഘോരഘോരം ഗർജ്ജിക്കുകയാണ്. സാധാരണക്കാരൻ്റെ ജീവിതപ്രശ്നങ്ങളും അവൻ്റെ സങ്കടങ്ങളും തിരിച്ചറിഞ്ഞിരുന്ന, ആ സങ്കടങ്ങൾക്കൊപ്പം അടിയുറച്ച് നിന്നിരുന്ന, അവർക്ക് സാന്ത്വനമായി തീർന്നിരുന്ന ഭരണാധികാരികളുടെയും രാഷ്ട്രീയപാർട്ടി നേതാക്കളുടേയും കാലം കഴിഞ്ഞുവെന്ന് ചേതനയറ്റ ജനത അറിയാതെപോവുകയാണ്. അഴുക്കും വിയർപ്പും പുരണ്ട വസ്ത്രങ്ങളുമായി സാധാരണക്കാരൻ്റെ വിഹ്വലതകളിൽ കുളിർകാറ്റായി തീർന്നിരുന്ന നേതാക്കളുടെ തലമുറ കടന്നുപോയിരിക്കുന്നു. വെട്ടിത്തിളങ്ങുന്ന തൂവെണ്മയുള്ള ഉടുപ്പ് ധരിച്ച് ഇന്ധന വിലവർധനവിനെതിരേ പ്രതിഷേധിക്കാൻ വരുന്ന രാഷ്ട്രീയപാർട്ടി നേതാക്കൾക്ക് സമരമുഖത്ത് അവരുടെ വസ്ത്രം ഉലയാതിരിക്കാനും കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. സെപ്റ്റംബർ മുതൽ ഒരു അനുഷ്ഠാനം പോലെ ഇന്ധനവില വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുപൊങ്ങുന്ന വാണത്തെപ്പോലും നിഷ്പ്രഭമാക്കിക്കൊണ്ടിരിക്കുന്നു.


കൊവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ടവർ വീണ്ടുമൊരു തൊഴിൽ തേടിയലയുന്നതിനിടയിൽ നിത്യോപയോഗ സാധന വിലവർധനവും കൂടിയാകുമ്പോൾ അതവനെ നിത്യദാരിദ്ര്യത്തിലേക്കാണ് വലിച്ചെറിയുന്നത്. ഇങ്ങനെയാണ് ഇന്ത്യാ മഹാരാജ്യം പട്ടിണിരാജ്യങ്ങളുടെ ഭൂപടത്തിൽ ഇടം നേടിയത്. ദിവസം കഴിയുന്തോറും വിലവർധനവിനൊപ്പം തൊഴിലില്ലായ്മയും വർധിക്കുമ്പോൾ ഇന്ത്യയിൽ പട്ടിണി കിടക്കുന്നവരുടെ എണ്ണം കൂടിെക്കാണ്ടിരിക്കുമെന്നത് സാമാന്യ തത്വമാണ്. ഭരണകൂടങ്ങളുടെ ജനദ്രോഹ നടപടികളാണ് ജനതയെ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും താഴ്ത്തിക്കൊണ്ടിരിക്കുന്നത്. അതിൻ്റെ മുഖ്യകാരണമാകട്ടെ ദിവസവും വർധിക്കുന്ന ഇന്ധന- പാചക വിലവർധനവും. വിലവർധന മോട്ടോർ വാഹനങ്ങളെയും അടുപ്പുകളെയും മാത്രമല്ല ബാധിക്കുന്നത്. സർവമേഖലകളെയുമാണ്. സാധാരണക്കാരായ മനുഷ്യരുടെ ജീവിതസന്ധാരണത്തെ, നിലനിൽപ്പിനെയെല്ലാം ഇത് പ്രതികൂലമായി ബാധിക്കുന്നു. ഇന്ധന വിലവർധനവിൻ്റെ മലവെള്ളപ്പാച്ചിലിൽ അവനെ മുക്കിക്കൊന്നുകൊണ്ടിരിക്കുകയാണ് കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങൾ. വിലവർധനവിന് കാരണമായി രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലവർധന പല്ലവിയാണ് കേന്ദ്രസർക്കാർ ആവർത്തിക്കുന്നത്. ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞ 2020 മാർച്ച് മുതൽ അതിൻ്റെ ആനുകൂല്യം ജനങ്ങൾക്ക് നിഷേധിച്ച സർക്കാർ നികുതി കൂട്ടിക്കൊണ്ട് ദ്രോഹിക്കാൻ കിട്ടിയ അവസരം പാഴാക്കിയില്ല. ഇപ്പോഴത്തെ പൊള്ളുന്ന വിലയുടെ അടിസ്ഥാന കാരണവും 2020 മാർച്ചിൽ വർധിപ്പിച്ച നികുതിയാണ്. ഈ നികുതിവർധന പിൻവലിച്ചാൽ തന്നെ ജനത്തിന് അത് വലിയ ആശ്വാസമാകും. എന്നാൽ, സർക്കാർ അതിന് തയാറുമല്ല. കോർപറേറ്റുകളുടെ കിട്ടാക്കടം എഴുതിത്തള്ളിയ ഒരു സർക്കാരാണ് പട്ടിണിപ്പാവങ്ങളായ ജനതയെ നികുതി വർധനവിലൂടെയും കൊല്ലാകൊല ചെയ്തുകൊണ്ടിരിക്കുന്നത്.


കർഷകർ നടത്തിക്കൊണ്ടിരിക്കുന്ന ജീവന്മരണ പോരാട്ടത്തെ അനുസ്മരിപ്പിക്കുന്ന സമരങ്ങളിലൂടെയല്ലാതെ കേന്ദ്രസർക്കാരിനെ ഇന്ധന കൊള്ളയിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിയില്ല. ഇന്ധന വിലവർധനവിനെതിരേ കേന്ദ്രസർക്കാരിനെ പഴിക്കുന്ന സംസ്ഥാന ഭരണകൂടം വേട്ടക്കാരനൊപ്പം ഓടുകയും ഇരയ്ക്കൊപ്പം നിൽക്കുകയും ചെയ്യുകയെന്ന പ്രയോഗത്തെ അക്ഷരാർഥത്തിൽ സാക്ഷാത്കരിക്കുന്നുണ്ട്. ഇന്ധന വിലവർധനവിലൂടെ അധികംകിട്ടുന്ന നികുതി വേണ്ടെന്നുവയ്ക്കാനുള്ള വർഗബോധമൊന്നും ഇടത് ഭരണകൂടത്തെ അലട്ടുന്നില്ല. ഇന്ധന വിലവർധനവിലൂടെയുണ്ടാകുന്ന വിലക്കയറ്റത്തെ തുടർന്ന് മനുഷ്യർ പട്ടിണികിടന്ന് മരിച്ചാലും ഒരു ശതകോടീശ്വരനോ പശുവോ കഷ്ടപ്പെടരുതെന്ന് കരുതുന്ന രാജ്യത്ത് ജനദ്രോഹ നടപടികൾ എപ്പോഴും പ്രതീക്ഷിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago