കോഴിക്കോട് മെഡി.കോളേജിലെ ക്യാന്റീന്‍ അടച്ചുപൂട്ടി
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ക്യാന്റീന്‍ അടച്ചുപൂട്ടി.
കാന്റീന്‍ പരിസരം വൃത്തിഹീനമായ രീതിയിലായതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. തെരുവുനായ്ക്കളുടെ സഞ്ചാരവും അവയുടെ വിശ്രമവും ഭക്ഷ്യസാധനങ്ങള്‍ക്കൊപ്പമാണെന്ന ദൃശ്യവും പുറത്തുവന്നതോടെയാണ് പരാതിക്കെതിരേ കണ്ണടക്കാതിരിക്കാനാവാതിരുന്നത്.
ക്യാന്റീനെ കുറിച്ചുണ്ടായ പരാതി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രിന്‍സിപ്പലിനോട് അടിയന്തരമായി അന്വേഷിച്ച് നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കി.
തുടര്‍ന്ന് പ്രിന്‍സിപ്പല്‍ നടത്തിയ അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്യാന്റീന്‍ താത്ക്കാലികമായി അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."