HOME
DETAILS

കെ. സുരേന്ദ്രൻ തുടരാനുള്ള നിർദേശം അംഗീകരിക്കാനാവില്ലെന്ന് എതിർപക്ഷം ഇന്ധനവില വർധന ന്യായീകരിക്കാൻ വയ്യെന്ന് ബി.ജെ.പി നേതൃയോഗത്തിൽ പരാതി

  
backup
November 04 2021 | 05:11 AM

%e0%b4%95%e0%b5%86-%e0%b4%b8%e0%b5%81%e0%b4%b0%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b5%bb-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b4%be%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d


തിരുവനന്തപുരം
ബി.ജെ.പി സംസ്ഥാന അധ്യക്ഷപദവിയിൽ കെ. സുരേന്ദ്രനെ തന്നെ നിലനിർത്താനുള്ള കേന്ദ്രനേതൃത്വത്തിന്റെ തീരുമാനത്തിനെതിരേ ഒരുവിഭാഗം നേതാക്കൾ പരസ്യമായി രംഗത്ത്. തിരുവനന്തപുരത്ത് നടന്ന ബി.ജെ.പി നേതൃയോഗത്തിൽ സുരേന്ദ്രൻ തുടരട്ടെയെന്ന് കേന്ദ്രനേതൃത്വത്തിന്റെ പ്രതിനിധിയായ ദേശീയ ഓർഗനൈസിങ് സെക്രട്ടറി ബി.എൽ സന്തോഷാണ് പ്രഖ്യാപിച്ചത്.
എന്നാൽ സുരേന്ദ്രനെ അംഗീകരിക്കാനാവില്ലെന്നും അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്നുമുള്ള നിലപാടിൽ എതിർവിഭാഗം ഉറച്ചുനിന്നു.
പരാജയത്തിന്റെ ഉത്തരവാദിത്വം സുരേന്ദ്രനു മാത്രമല്ലെന്നും എല്ലാവർക്കുമാണെന്നും സന്തോഷ് പറഞ്ഞു. കേന്ദ്രനേതൃത്വം സംസ്ഥാനത്തെ പ്രശ്നങ്ങളിൽ പക്ഷംപിടിക്കുകയാണെന്ന ആരോപണവും യോഗത്തിൽ മറുവിഭാഗം ഉയർത്തി. തെരഞ്ഞെടുപ്പ് പ്രചാരണവേളയിലെ സുരേന്ദ്രന്റെ നടപടികൾ തിരിച്ചടിക്ക് കാരണമായെന്ന നിലപാടിൽ അവർ ഉറച്ചുനിന്നു.


35 സീറ്റുകൾ വരെ ലഭിക്കുമെന്നും അത്രയും സീറ്റുകൾ മാത്രം കിട്ടിയാൽ തന്നെ ബി.ജെ.പി ഭരണം പിടിക്കുമെന്നുമുള്ള പ്രസ്താവന അപകടം ചെയ്തെന്ന് അഭിപ്രായപ്പെട്ട സുരേന്ദ്രൻ വിരുദ്ധ വിഭാഗം, തെരഞ്ഞെടുപ്പിനു ശേഷം ഉയർന്ന കൈക്കൂലി, ഹവാലാ വിവാദങ്ങൾ പാർട്ടിക്ക് വലിയതോതിൽ ക്ഷീണമുണ്ടാക്കിയെന്നും അതിനെല്ലാം ഉത്തരവാദിത്വം സുരേന്ദ്രനാണെന്നും വാദിച്ചു.
സുരേന്ദ്രനെതിരേ ദേശീയനേതൃത്വത്തിന് എഴുതിയ കത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച മുതിർന്ന നേതാവ് പി.പി മുകന്ദന്റെ നടപടിയും യോഗത്തിൽ വിമർശിക്കപ്പെട്ടു. മുകുന്ദന്റെ ലക്ഷ്യം പാർട്ടിയുടെ വളർച്ചയല്ലെന്ന് വ്യക്തമായതായി സന്തോഷ് പറഞ്ഞു.
ആദ്യദിനത്തിലെ യോഗം ബഹിഷ്കരിച്ച എ.എൻ രാധാകൃഷ്ണനെയും എം.ടി രമേശിനെയും ഇന്നലെ തിരികെയെത്തിക്കാൻ സന്തോഷിന്റെ നേതൃത്വത്തിൽ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല.
അടിക്കടിയുള്ള ഇന്ധനവില വർധനവിനെതിരേയും യോഗത്തിൽ വിമർശനമുണ്ടായി. വിലവർധനവിനെ ന്യായീകരിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് യോഗത്തിൽ ചില നേതാക്കൽ പരിഭവം പറഞ്ഞു.
ഏതുവിഷയത്തിൽ ചർച്ചയ്ക്കിറങ്ങിയാലും ജനങ്ങൾ ഇന്ധനവില എടുത്തിടുകയാണെന്നും നേതാക്കൾ പറഞ്ഞു. ഇക്കാര്യം പാർട്ടിക്ക് ബോധ്യമായിട്ടുണ്ടെന്നും നടപടിയുണ്ടാവുമെന്നും മറുപടിയായി സന്തോഷ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago