HOME
DETAILS

നെടുമ്പാശേരിയിൽനിന്ന് പുറപ്പെടുന്ന തമിഴ്നാട്ടിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് നിരക്കിൽ 10,000 രൂപയോളം കുറവ്

  
backup
November 04 2021 | 05:11 AM

%e0%b4%a8%e0%b5%86%e0%b4%9f%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b5%bd%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa


നെടുമ്പാശ്ശേരി
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുത്ത വർഷത്തെ വിശുദ്ധ ഹജ്ജ് കർമം നിർവഹിക്കാൻ നെടുമ്പാശ്ശേരി എംബാർക്കേഷൻ പോയന്റിൽ നിന്നും പുറപ്പെടുന്ന കേരളത്തിലെയും തമിഴ്നാട്ടിലെയും തീർഥാടകർക്ക് രണ്ട് തരം നിരക്ക്. കേരളത്തിലെ തീർഥാടകരെക്കാൾ ഏകദേശം 10,000 രൂപയോളം കുറവിൽ തമിഴ്നാട്ടിൽ നിന്നുള്ളവർക്ക് ഹജ്ജ് കർമ്മം നിർവഹിക്കാൻ സാധിക്കും. തമിഴ്നാട്ട് സർക്കാർ നൽകിവരുന്ന സബ്സിഡി കാരണമാണ് അവിടെ നിന്നുള്ളവർക്ക് നിരക്കിളവ് ലഭിക്കുന്നത്.
ഇന്ത്യയിൽ നിന്ന് ഹജ്ജ് തീർഥാടനത്തിനുള്ള നിരക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിക്കുന്നത് എംബാർക്കേഷൻ പോയിന്റുകളുടെ അടിസ്ഥാനത്തിലാണ്. അടുത്ത വർഷം 3.35 ലക്ഷം മുതൽ 4.07 ലക്ഷം രൂപ വരെ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തേ ഹജ്ജ് തീർഥാടകർക്ക് കേന്ദ്ര സർക്കാർ നൽകി വന്നിരുന്ന സബ്സിഡി 2018 ഓടെ നിർത്തലാക്കിയിരുന്നു. പത്ത് വർഷത്തിനകം ഘട്ടംഘട്ടമായി സബ്സിഡി നിർത്തലാക്കാൻ 2012 ലാണ് സുപ്രിം കോടതി ഉത്തരവിറക്കിയത്. ഇത് ആറ് വർഷം കൊണ്ട് തന്നെ ഇത് പൂർണമായും നിർത്തലാക്കുകയായിരുന്നു. എന്നാൽ കേന്ദ്രം സബ്സിഡി നിർത്തലാക്കാൻ തീരുമാനിച്ചതോടെ, 2019 മുതൽ അവിടെ നിന്നുള്ള തീർഥാടകർക്ക് പ്രത്യേകമായി സബ്സിഡി അനുവദിക്കാൻ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഒ. പനീർ ശെൽവത്തിന്റെ നേതൃത്വത്തിലുള്ള തമിഴ്നാട് സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇത് നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കുകയും ചെയ്തു. തമിഴ്നാട്ടിൽ നിന്ന് 6000 ത്തിൽ താഴെ തീർഥാടകർ ഹജ്ജ് കർമം നിർവഹിച്ച 2019 ൽ ആറ് കോടി രൂപയാണ് സർക്കാർ ഈ ഇനത്തിൽ ചെലവ് ചെയ്തത്.


ഓരോ തീർഥാടകനും ശരാശരി 10,000 രൂപയുടെ ആനുകൂല്യം ഇത് മൂലം ലഭ്യമായി. മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇത്തവണ ഈ തുക വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലത്തിൽ നെടുമ്പാശ്ശേരിയിൽ നിന്നും യാത്രയാകുന്ന മറ്റ് തീർഥാടകർ നൽകുന്ന നിരക്ക് തമിഴ്നാട്ടിൽ നിന്നുള്ളവർക്ക് നൽകേണ്ടി വരില്ല. ഹജ്ജ് തീർഥാടകർക്ക് സ്വന്തം നിലയിൽ സബ്സിഡി ഏർപ്പെടുത്തിയ ഏക സംസ്ഥാനം കൂടിയാണ് തമിഴ്നാട്. മാനസരോവറിലേക്കും നേപ്പാളിലെ മുക്തിനാഥ് ക്ഷേത്രത്തിലേക്കും പോകുന്ന ഹിന്ദു തീർഥാടകർക്കും തമിഴ്നാട് സർക്കാർ സബ്സിഡി നൽകുന്നുണ്ട്. കേരളത്തിന് പുറമെ തമിഴ്നാട്, മാഹി, പോണ്ടിച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് നെടുമ്പാശ്ശേരി എംബാർക്കേഷൻ പോയന്റിൽ നിന്നും യാത്രയാകുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago